''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവിലെ എക്സൈസ് ചെക്ക്പോസ്റ്റില്‍ ക്യാമറയായി


പുനലൂര്‍: ആര്യങ്കാവിലെ എക്സൈസ് ചെക്ക്പോസ്റ്റില്‍ നിരീക്ഷണ ക്യാമറയായി. അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങളെ നിരീക്ഷിക്കുകയാണ് ലക്ഷ്യം. ചെക്ക്പോസ്റ്റില്‍ ജോലി ഇനി കൂടുതല്‍ കാര്യക്ഷമമാകും.
സംസ്ഥാനത്തെ എല്ലാ ചെക്ക്പോസ്റ്റുകളിലും ക്യാമറ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ആര്യങ്കാവിലും ക്യാമറ സ്ഥാപിച്ചത്. കറങ്ങുന്നതടക്കം മൂന്ന് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായി. ചെക്ക്പോസ്റ്റ് വഴി കടന്നുവരുന്ന വാഹനങ്ങളും ഇവിടത്തെ പ്രവര്‍ത്തനങ്ങളും കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനാവും. അതുവഴി ചെക്ക്പോസ്റ്റിലെ ക്രമക്കേടുകള്‍ കുറയ്ക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.

എക്സൈസ് വകുപ്പിന്റേതിനുപുറമേ മോട്ടോര്‍വാഹന വകുപ്പിന്റേതടക്കം മറ്റ് ചെക്ക്പോസ്റ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഏറ്റവുമധികം ജില്ലയില്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണെന്നതിനാല്‍ എക്സൈസ് വകുപ്പിനാണ് ഏറ്റവുമധികം തലവേദന.
കഴിഞ്ഞ ഓണക്കാലത്തുമാത്രം മുന്നൂറോളം പേരെയാണ് ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി പിടികൂടിയത്. ഇതില്‍ കോളേജ് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. മുന്‍പ് പലതവണ സ്​പിരിറ്റുമായി അതിര്‍ത്തി കടന്നുവന്ന ലോറികള്‍ പുനലൂരില്‍ നിന്നും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.
ചെക്ക്പോസ്റ്റിനെ വെട്ടിച്ചാണ് ഇവ കടന്നുവന്നത്. അനവധി വാഹനങ്ങള്‍ പിടിക്കപ്പെടാതെയും കടന്നുപോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായതോടെ അതിര്‍ത്തി കടന്നുവരുന്ന ഏതുവാഹനത്തെയും നീരിക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.