''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അറ്റകുറ്റപ്പണിയില്‍ തകരാര്‍ ; ചെമ്മന്തൂരില്‍ വീണ്ടും പൈപ്പില്‍ ചോര്‍ച്ച


പുനലൂര്‍: കുണ്ടറ ജലവിതരണ പദ്ധതിയുടെ പൈപ്പില്‍ ചോര്‍ച്ച വര്‍ധിച്ചു. പുനലൂരിലെ ചെമ്മന്തൂര്‍ ജങ്ഷനില്‍ കുതിരച്ചിറ റോഡിന്‍റെ വശത്തായി പൈപ്പിലുണ്ടായ ചോര്‍ച്ച പൂര്‍വാധികം ശക്തിപ്രാപിക്കുകയാണ്.
രണ്ടാഴ്ചമുന്‍പ് അറ്റകുറ്റപ്പണി നടത്തിയതാണിവിടെ. പണി ഫലം ചെയ്തില്ലെന്നു മാത്രമല്ല, ചോര്‍ച്ച ഇരട്ടിയാവുകയും ചെയ്തു. പദ്ധതിയുടെ സ്രോതസ്സായ കല്ലടയാറ്റില്‍നിന്ന് ഇളമ്പലിലെ ശുദ്ധീകരണശാലയിലേക്ക് പോകുന്ന പൈപ്പിലാണ് ചോര്‍ച്ച.
എട്ടുമാസത്തോളമായി പൈപ്പില്‍ ചോര്‍ച്ച തുടങ്ങിയിട്ട്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നഷ്ടപ്പെടുന്നത്. പരിസരത്തെ വ്യാപാരികള്‍ പലതവണ ആവശ്യപ്പെട്ടിട്ടും ചോര്‍ച്ച അടയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
രണ്ടാഴ്ചമുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ അധികൃതര്‍ ഓടിയെത്തി ചോര്‍ച്ചയടച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചോര്‍ച്ച പഴയപടി. ഒപ്പം അടുത്തായി മറ്റൊരു ചോര്‍ച്ച രൂപപ്പെടുകയും ചെയ്തു.

കൊട്ടാരക്കരമുതല്‍ കുണ്ടറവരെയുള്ള പത്ത് പഞ്ചായത്തുകളില്‍ കുടിവെള്ളം നല്‍കുന്ന പദ്ധതിയാണിത്. 1980-കളുടെ മധ്യത്തില്‍ ആരംഭിച്ച പദ്ധതി, പൈപ്പിലെ നിരന്തരമുള്ള ചോര്‍ച്ച കാരണം ഇതുവരെ പൂര്‍ണവിജയം കണ്ടിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.