''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അയല്‍വാസിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ പ്രതി കോടതിയില്‍ കീഴടങ്ങി


കൊട്ടാരക്കര: ക്ഷേത്രഭരണസമിതി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ 50,000 രൂപയ്ക്കു കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സൂത്രധാരനും പ്രധാന പ്രതിയുമായ വാളകം അമ്പലക്കര ദേവികൃപയില്‍ അനീഷ് (32) കോടതിയില്‍ കീഴടങ്ങി. മറ്റു നാലുപേര്‍ പോലീസിന്റെ പിടിയിലുമായി.
കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു അനീഷ് കീഴടങ്ങിയത്. പ്രതിയെ പിടികൂടാന്‍
പോലീസ് സംഘം കോടതിയില്‍ നിലയുറപ്പിച്ചിരുന്നെങ്കിലും പോലീസിനെ വെട്ടിച്ചു കോടതിയില്‍ ഇയാള്‍ ഓടിക്കയറുകയായിരുന്നു. ക്വട്ടേഷന്‍ ഏറ്റെടുത്ത മറ്റു പ്രതികളായ കടയ്ക്കല്‍, കുറ്റിക്കാട്, അനിതാലയത്തില്‍ അബു (21) അഞ്ചല്‍, തഴമേല്‍, സംഗീതയില്‍ ജിത്തു, (23), ചടയമംഗലം, ആയൂര്‍ സാന്‍ജോ വിലാസത്തില്‍ സാന്‍ണ്ടോ ജോണ്‍സണ്‍ (24), ഇടമുളയ്ക്കല്‍, അയൂര്‍, കൈപ്പള്ളിമുക്ക്, ഷീജാമന്‍സിലില്‍ ഷാബു (29) എന്നിവരെയാണ് കൊട്ടാരക്കര സി.ഐ എ.ഒ.സുനിലിന്റ നേതൃത്വത്തില്‍ ആന്റിതെഫ്റ്റ് സ്ക്വാഡ് എസ്.ഐ ബിനോജ്, എ.എസ്.ഐ അജയകുമാര്‍, ശിവശങ്കരപ്പിള്ള, ഷാജഹാന്‍, ആഷീര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അമ്ബലക്കര പട്ടേരി ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭരണസാരഥ്യം ഏറ്റെടുകുന്നതിലുളള തര്‍ക്കവുമായി ബന്ധപ്പെട്ട് അമ്ബലക്കര കാവിലഴികത്തു വീട്ടില്‍ അനില്‍ലാലിനെ കൊല്ലാനാണ് ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തെകുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 13 ന് രാത്രി 8.30 ന് അമ്ബലക്കര പട്ടേരി കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. അയല്‍വാസികളായ ദേവി കൃപയില്‍ അനീഷും വിമുക്തഭടനായ അനില്‍ലാലും പട്ടേരി ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതു സംബന്ധിച്ചു തര്‍ക്കം നടന്നു.അനില്‍ലാല്‍ ഭരണസാരഥ്യം ഏറ്റെടുത്തതില്‍ കുപിതനായ അനീഷ് ആയൂരില്‍ ജിംനേഷ്യം നടത്തുന്ന ഷാബുവുമായി വിവരങ്ങള്‍ പങ്കുവച്ചു. അനില്‍ലാലിനെ കൊലപ്പെടുത്താന്‍ 50,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി.

ഇതിന്നുള്ള അഡ്വാന്‍സ് തുകയായ 50,000 രൂപ അനീഷില്‍ നിന്നും പ്രതികളായ അബു, ജിത്തു, സാന്‍ജോ ജോണ്‍സണ്‍, എന്നിവര്‍ ചേര്‍ന്ന് വാങ്ങി വീതം വച്ചു. തുടര്‍ന്നു പട്ടേരിയില്‍ കട നടത്തുന്ന അനില്‍ലാല്‍ കടയടച്ചു വീട്ടിലേക്കു പോകുന്ന വഴിയില്‍ പതിയിരുന്ന സംഘം കമ്ബിവടി കൊണ്ട് അനില്‍ലാലിന്റെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനില്‍ലാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലാം പ്രതിയായ സാന്‍ജോ അമേരിക്കയില്‍ നിന്നും ലീവിന് നാട്ടിലെത്തിയതാണ്.

പ്രധാന പ്രതി അനീഷിന് പലിശയ്ക്കു പണം കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ക്ഷേത്രത്തിലെ പണവും ഇത്തരത്തില്‍ പലിശയ്ക്ക് നല്കാറുണ്ടായിരുന്നു. ഇതിന്റെ വരുമാനം ലഭിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.