
പുനലൂര്‍: പെന്‍ഷന്‍ തുകയില്‍ നിന്ന് മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി വൃദ്ധമാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്പ് വാഴവിള ഗ്രേസിംഗ് വില്ലയില്‍ തോമസിന്‍റെ മകന്‍ രാജനാണ് (46) പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വാര്‍ദ്ധ്യകാല പെന്‍ഷന്‍ ലഭിച്ച മാതാവ് ഗ്രേസിയോട് (60) ഇയാള്‍ മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടു. ഇതിന് തയാറാകാത്തിതിനെ തുടര്‍ന്ന് തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ശരീരത്ത് ചൂട് വെള്ളം ഒഴിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗ്രേസിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുനലൂര്‍ എസ്.ഐ ജെ.രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ