''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണില്‍ തീവണ്ടിപ്പാളത്തിന്റെ അലൈന്‍മെന്റ് മാറ്റം തുടങ്ങി


പുനലൂര്‍: ഇടമണ്‍ സ്റ്റേഷന് കിഴക്ക് ബ്രോഡ്ഗേജ് തീവണ്ടിപ്പാളത്തിന്റെ അലൈന്‍മെന്റ് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ഇവിടത്തെ വളവ് പരമാവധി നിവര്‍ത്തുകയാണ് ലക്ഷ്യം. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നുദിവസത്തോളമെടുക്കും. അതിനുശേഷമേ തീവണ്ടി സര്‍വീസ് പുനരാരംഭിക്കുന്നതുസംബന്ധിച്ച്‌ തീരുമാനിക്കൂ.

ഇടമണ്‍ സ്റ്റേഷന് സമീപം പാളത്തില്‍ തകരാര്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അലൈന്‍മെന്റ് മാറ്റം. തുടര്‍ന്ന് കൊല്ലത്തുനിന്ന് ഇടമണിലേക്കുള്ള തീവണ്ടി സര്‍വീസുകള്‍ മൂന്നുദിവസംമുന്‍പ് പുനലൂര്‍വരെയാക്കി ചുരുക്കിയിരുന്നു. ഇടമണ്‍ സ്റ്റേഷന്റെ കിഴക്കുഭാഗത്തെ വളവിലാണ് പാളത്തില്‍ തകരാര്‍ കണ്ടെത്തിയത്. ഈഭാഗത്ത് പാളത്തിന് തേയ്മാനം കൂടുതലാണെന്നും അത് എന്‍ജിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുന്നെന്നും അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ആറുമാസംമുന്‍പ് തീവണ്ടി എന്‍ജിന്‍ പാളംതെറ്റിയ സ്ഥലമാണിത്. തകരാര്‍ പരിഹരിക്കാതെ സര്‍വീസ് തുടര്‍ന്നാല്‍ ഇനിയും പാളംതെറ്റലിന് സാധ്യതയുണ്ട്. ശാശ്വത പരിഹാരത്തിനുവേണ്ടിയാണ് അലൈന്‍മെന്റ് മാറ്റാന്‍ തീരുമാനിച്ചത്. സര്‍വീസ് മുടങ്ങാതിരിക്കാന്‍ പിന്നില്‍ ഒരു എന്‍ജിന്‍ കൂടി ഘടിപ്പിച്ച്‌ തീവണ്ടി ഓടിക്കുന്ന കാര്യം ആദ്യം പരിഗണിച്ചെങ്കിലും അത് നടപ്പായില്ല. പുനലൂര്‍മുതല്‍ ഇടമണ്‍വരെ ഗേജ്മാറ്റ ജോലികള്‍ പൂര്‍ത്തിയാക്കി, കഴിഞ്ഞ മാര്‍ച്ച്‌ 31-നാണ് കൊല്ലത്തുനിന്നുള്ള തീവണ്ടികള്‍ ഇടമണിലേക്ക് നീട്ടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.