''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ സ്റ്റേഷന് കിഴക്ക് പാലത്തില്‍ തകരാര്‍ കണ്ടെത്തി ;റെയില്‍പാളത്തിന്‍റെ അലൈന്‍മെന്റ് മാറ്റും


പുനലൂര്‍: ഇടമണ്‍ സ്റ്റേഷന് കിഴക്ക് ബ്രോഡ്ഗേജ് റെയില്‍പാളത്തിന്‍റെ അലൈന്‍മെന്റ് മാറ്റും. ഇവിടെ വളവില്‍ പാളത്തിനു തകരാര്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. തകരാര്‍ പരിഹരിച്ചശേഷമേ തീവണ്ടി സര്‍വീസ് ആരംഭിക്കുകയുള്ളൂ. ഇതിന് ഒരാഴ്ചയിലധികം സമയമെടുത്തേക്കും.

കൊല്ലത്തു നിന്ന് ഇടമണിലേക്കുള്ള തീവണ്ടി സര്‍വീസുകള്‍ കഴിഞ്ഞദിവസംമുതല്‍ പുനലൂര്‍ വരെയാക്കി ചുരുക്കിയിരുന്നു. ഇടമണ്‍ സ്റ്റേഷന് സമീപം പാളത്തില്‍ തകരാര്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഇടമണ്‍ സ്റ്റേഷന്‍റെ കിഴക്കുഭാഗത്ത് വളവിലാണ് പാളത്തില്‍ തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് പാളത്തിന് തേയ്മാനം കൂടുതലാണെന്നും ഇത് എന്‍ജിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നെന്നും അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


സര്‍വീസ് തുടര്‍ന്നാല്‍ പാളംതെറ്റാന്‍ സാധ്യതയുണ്ട്. ആറുമാസം മുന്‍പ് തീവണ്ടി എന്‍ജിന്‍ പാളംതെറ്റിയ സ്ഥലമാണിത്. ശാശ്വത പരിഹാരത്തിനുവേണ്ടിയാണ് അലൈന്‍മെന്റ് മാറ്റുന്നതിന് തീരുമാനിച്ചത്. ഇതിനുള്ള പരിശോധനകള്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ആരംഭിച്ചു. പുനലൂര്‍മുതല്‍ ഇടമണ്‍വരെ ഗേജ് മാറ്റുന്ന ജോലികള്‍ പൂര്‍ത്തിയാക്കി, കഴിഞ്ഞ മാര്‍ച്ച്‌ 31-നാണ് കൊല്ലത്തുനിന്ന് തീവണ്ടികള്‍ ഇടമണിലേക്ക് സര്‍വീസ് നീട്ടിയത്.

രണ്ട് കൊല്ലം പാസഞ്ചറും ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറുമാണ് ഇടമണ്‍വരെ സര്‍വീസ് തുടങ്ങിയത്. സര്‍വീസ് ആരംഭിച്ച്‌ ആഴ്ചകള്‍ക്കുള്ളില്‍ ഇവിടെ ഗുരുവായൂര്‍ തീവണ്ടിയുടെ എന്‍ജിന്‍ പാളംതെറ്റി. ആളിറക്കിയശേഷം ഷണ്ടിങ് നടത്തുമ്ബോഴായിരുന്നു ഇത്. ഇതേസ്ഥലത്താണ് ഇപ്പോള്‍ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞമാസം ഈ സ്ഥലത്തിന് കിഴക്കായി വീണ്ടും തീവണ്ടി പാളംതെറ്റി. ഗേജ്മാറ്റ ജോലികള്‍ക്കായി മെറ്റല്‍ എത്തിച്ച തീവണ്ടിയാണ് പാളംതെറ്റിയത്.

edamon-railway-station-rail-fault

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.