''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കലയനാട് പൈപ്പിലെ ചോര്‍ച്ച മാറ്റല്‍; ഗതാഗത കുരുക്ക്


പുനലൂര്‍: പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് ദേശീയപാത കുഴിച്ചതിനാല്‍ കലയനാട് ഗതാഗത കുരുക്ക് . റോഡിന്‍റെ വശത്തു പത്തടിയോളം താഴ്ചയിലെടുത്ത കുഴി മൂടാത്തതാണ് കാരണം. റോഡിന്‍റെ മധ്യഭാഗത്തേക്ക് മണ്ണു കൂനകൂട്ടിയത് വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ മണ്ഡല കാലത്തെ അനിയന്ത്രിത വാഹന ഗതാഗതത്തെ ബാധിക്കുകയാണിത്. കഴിഞ്ഞയാഴ്ചയാണ് കലയനാട് ജങ്ഷനില്‍ പൈപ്പ് പൊട്ടിയത്.

ദേശീയ പാതയിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ വിതരണ പൈപ്പാണ് പൊട്ടിയത്. പൈപ്പിലെ ചോര്‍ച്ച പരിഹരിക്കാനായി കഴിഞ്ഞയാഴ്ചതന്നെ പത്ത് അടിയോളം ആഴത്തില്‍ റോഡ് കുഴിച്ചു. കുഴിയില്‍നിന്നുള്ള മണ്ണു റോഡിന്‍റെ മധ്യഭാഗത്തേക്ക് കൂനകൂട്ടി. ഇതോടെ ഒരുസമയം ഒരുവശത്തേക്ക് മാത്രമേ വാഹനങ്ങള്‍ക്ക് കടന്നുപോകാനാവൂ. നിരന്തരം ചരക്കുലോറികള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ കടുന്നുപോകുന്ന പാതയാണിത്. ഒന്നിലധികം വാഹനങ്ങള്‍ ഒരേസമയം വരുമ്പോള്‍ ഇവിടെ ഗതാഗതം തടസ്സപ്പെടുകയാണ്.

തമിഴ്നാട്ടില്‍നിന്ന് ശബരിമല തീര്‍ഥാടകരുടെ നൂറുകണക്കിന് വാഹനങ്ങള്‍ വരുന്നതോടെ ഗതാഗത തടസ്സം കൂടുതല്‍ രൂക്ഷമാകും. തിരക്കേറിയ രാവിലെയും വൈകുന്നേരത്തുമാണ് പ്രശ്നം കൂടുതല്‍ രൂക്ഷം. സമയബന്ധിതമായി പണിതീര്‍ത്ത് പാത ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ഗതാഗതപ്രശ്നം കൂടുതല്‍ വഷളാവും. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.