''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കറവൂര്‍ സ്വദേശി പ്രവീണ്‍ നിരപരാധി മോചിപ്പിക്കാന്‍ കെനിയന്‍ കോടതി ഉത്തരവ്


പുനലൂര്‍ ∙ കപ്പലിൽനിന്നു ലഹരിമരുന്നു കണ്ടെടുത്ത കേസിൽ കെനിയൻ ജയിലിലായിരുന്ന മലയാളി യുവാവ് പ്രവീണിനെയും ഹരിയാന സ്വദേശി വികാസിനെയും മോചിപ്പിക്കാൻ കെനിയയിലെ മൊംബാസ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി. ജോലി ചെയ്ത കപ്പലിൽനിന്നു ഹെറോയിൻ പിടിച്ചെടുത്ത കേസിൽ പ്രോസിക്യൂഷന്റെ ആരോപണങ്ങളിൽ ഇവർ രണ്ടുപേരും മറുപടി പറയേണ്ടതില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണു മോചിപ്പിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഉത്തരവിട്ടത്.മൂന്നു വർഷവും നാലു മാസവും നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് അനുകൂല വിധി. പ്രോസിക്യൂഷൻ അപ്പീൽ തിങ്കളാഴ്ച പരിഗണിച്ച് അന്നു തന്നെ അന്തിമ ഉത്തരവ് ഉണ്ടാകുമെന്ന് അറിയുന്നു.

പാക്കിസ്ഥാൻ കമ്പനിയുടെതായിരുന്നു എം.വി.ദാരിയ എന്ന കപ്പൽ. പത്തനാപുരം കറവൂർ പ്രഭാ വിലാസത്തിൽ പ്രവീൺ പ്രഭാകരൻ നായർ (28), ഹരിയാന സ്വദേശി വികാസ് ബൽവൻ എന്നിവരുൾപ്പെടെ 12 പേരെയാണു കെനിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ജൂലൈ 15ന് ആയിരുന്നു സംഭവം.കപ്പലിൽ ലഹരിമരുന്ന് ഉണ്ടായിരുന്ന വിവരം ഇവർക്ക് അറിവില്ലായിരുന്നുവെന്ന് അഭിഭാഷകർ വാദിച്ചു. ഇവർക്കെതിരെ വേറെ ക്രിമിനൽ കേസുകളില്ലെന്ന സംസ്ഥാന പൊലീസ് റിപ്പോർട്ടും പഠന പരിശീലനത്തിന്റെ ഭാഗമായിരുന്നു ജോലിയെന്ന അപ്രന്റീസ്ഷിപ് സർട്ടിഫിക്കറ്റും കോടതി മുഖവിലയ്ക്കെടുത്തു. പ്രോസിക്യൂഷന്റെ ആരോപണങ്ങളിൽ ഇവർക്കു നേരിട്ടു പങ്കില്ലാത്തതും അനുകൂല വിധിക്കു കാരണമായി.
ഇറാനിയൻ കമ്പനിയുടേതായിരുന്ന എം.വി.ദാരിയയിൽ പരിശീലനത്തിനായാണ് ഇവർ പ്രവേശിക്കുന്നത്. സിമന്റ് കയറ്റിയിറക്കിയിരുന്ന കപ്പൽ പാക്കിസ്ഥാൻ കമ്പനിക്കു വിറ്റതോടെയാണു സംഭവങ്ങൾ മാറിമറിയുന്നത്. ദുബായിൽനിന്നു കുവൈത്തിലേക്കെന്നു പറഞ്ഞു തിരിച്ച കപ്പൽ കെനിയയിലേക്കാണു പോയത്. അവിടെ കെനിയൻ നാവികസേനയും കസ്റ്റംസും നടത്തിയ പരിശോധനയിൽ ഡീസൽ ടാങ്കിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു. പ്രവീണിനും വികാസിനും ഒപ്പം പിടികൂടിയ ഒൻപത് പാക്കിസ്ഥാനികളിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള എട്ടുപേരും ഇറാൻകാരനും വിചാരണ നേരിടണം. കെനിയയിൽ ഈ കേസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

പ്രവീണും വികാസും ജയിൽമോചിതരാകുന്നതു വൈകും. മൊംബാസ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇവരെ മോചിപ്പിക്കുന്നതിന് ഉത്തരവിട്ടെങ്കിലും പ്രോസിക്യൂഷൻ അപ്പീൽ കൂടി പരിഗണിച്ചേ ഇവരെ മോചിപ്പിക്കൂ. കെനിയൻ സർക്കാർ നിലപാടും നിർണായകമാണ്. കേസ് പരിഗണിച്ച കോടതി മോചിപ്പിക്കുന്നതിന് ഉത്തരവിട്ടതിനാൽ സമയം വൈകിയാലും മോചനം ഉറപ്പാണെന്ന് അഭിഭാഷകൻ അറിയിച്ചു. പിടിച്ചെടുത്ത കപ്പൽ നടുക്കടലിൽ ബോംബിട്ടു തകർക്കുകയായിരുന്നു. 370 കിലോഗ്രാം ഹോറോയിനാണു പിടിച്ചെടുത്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.