''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെനിയന്‍ ജയിലില്‍ കഴിയുന്ന പുനലൂര്‍ സ്വദേശി പ്രവീണിന്‍റെ മോചനം; അന്തിമവിധി നാളെ പ്രാര്‍ഥനയുമായി കുടുംബവും നാട്ടുകാരും


പുനലൂര്‍: കെനിയന്‍ ജയിലില്‍ കഴിയുന്ന പുന്നല കറവൂര്‍ പ്രഭാ വിലാസത്തില്‍ പ്രവീണ്‍ പ്രഭാകര (25) ന്‍റെ മോചനക്കേസില്‍ അന്തിമ വിധി നാളെ. പ്രാര്‍ഥനയുമായി കുടുംബവും നാട്ടുകാരും. പിറവന്തൂര്‍ പുന്നല കറവൂര്‍ പ്രഭാ വിലാസത്തില്‍ പ്രഭാകരന്‍നായര്‍-ദേവയാനി ദമ്പതികളുടെ മകന്‍ പ്രവീണ്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി കെനിയന്‍ തടവറയിലാണ്. പ്രവീണ്‍ ജയിലായതു മുതല്‍ മാനസിക നില തെറ്റിയ ഭാര്യയുമായി പ്രഭാകരന്‍ നായര്‍ തന്‍റെ മകനേയും കാത്തിരിക്കയാണ്. 2014 ല്‍ ഫെബ്രുവരിയില്‍ കപ്പല്‍ ഇറാനില്‍ നിന്ന് ഷാര്‍ജയിലേക്ക് സിമന്റുമായി പോകുന്നതിനിടെ കെനിയ സമുദ്ര നിയന്ത്രണ സേന കപ്പലില്‍ പരിശോധന നടത്തി. മൊബാംസയില്‍ നടന്ന പരിശോധനയില്‍ കപ്പലിന്‍റെ അടിത്തട്ടിലെ ഡീസല്‍ ടാങ്കില്‍ നിന്നും അമിതയളവില്‍ മയക്കുമരുന്നു കണ്ടെത്തുകയായിരുന്നു. ഇതോടെ കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയന്‍ പോലീസിന്‍റെ പിടിയിലായി. കേസിന്‍റെ സാക്ഷി വിസ്താരം പൂര്‍ത്തിയായതിന്‍റെ അടിസ്ഥാനത്തില്‍ പ്രവീണ്‍ നിരപരാധിയാണെന്നാണു പ്രാഥമിക നിഗമനം. മോചനം സാധ്യമാക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള അഡ്വ. നിസാര്‍ കൊച്ചേരി കെനിയന്‍ കോടതിയില്‍ പ്രവീണിന്‍റെ അടിസ്ഥാന വിവരങ്ങളും രേഖകളും ഹാജരാക്കി.

പ്രവീണിനെ ഇനിയും കേസില്‍ പ്രതി ചേര്‍ക്കേണ്ടതില്ലെന്നു കോടതി നീരിക്ഷിച്ചാല്‍ മോചനം സാധ്യമാകും. മയക്കു മരുന്നു കണ്ടെത്തിയ പ്രത്യേക സംഘത്തിന്‍റെ മേധാവി, അന്വേഷണത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയാണു സാക്ഷികളായി വിസ്തരിച്ചത്. പ്രവീണ്‍ വിദ്യാര്‍ഥിയായിരുന്നുവെന്നും കപ്പലില്‍ പരിശീലനത്തിനായി എത്തിയതാണെന്നുമുള്ള രേഖകള്‍ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍, കുടുംബശ്രീ, യുവജനസംഘടനകള്‍, സാംസ്ക്കാരിക സംഘടനകള്‍, വനിതാസംഘങ്ങള്‍, പൗരാവലി തുടങ്ങിയവ പ്രവീണിന്റെ മോചനത്തിനായി പരിശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.