''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശബരിമല തീര്‍ത്ഥാടനകാലത്ത് പുനലൂര്‍ ഡിപ്പോയില്‍ നിന്ന് പമ്പയ്ക്ക് ഷെഡ്യൂള്‍ സര്‍വ്വീസില്ല.


പുനലൂര്‍: ചെങ്കോട്ട്, തെങ്കാശി, പുളിയറ തുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളിലടക്കമുള്ള തമിഴ്‌നാട്ടിലെഅയ്യപ്പഭക്തര്‍ക്കും ജില്ലയുടെ  കിഴക്കന്‍ മേഖലയിലുള്ള ഭക്തര്‍ക്കും ശബരിമലയാത്രയ്ക്ക് ഏറ്റവും അഭികാമ്യം പുനലൂര്‍ വഴി പോകുന്നതാണ്. അതിനാല്‍ ഏറെപ്പേരും പുനലൂര്‍ കെ.എസ്. ആര്‍.ടി.സി
ഡിപ്പോയെയയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പുനലൂരിലെത്തിയാലാകട്ടെ പമ്പയ്ക്ക് ബസില്ലാത്ത അവസ്ഥയാണ്.ശബരിമല തീര്‍ത്ഥാടനകാലം ആരംഭിച്ചിട്ടും പുനലൂര്‍ ഡിപ്പോയില്‍ നിന്ന് പമ്പയ്ക്ക് സ്ഥിരം സര്‍വ്വീസ് ഇനിയും ആരംഭിച്ചിട്ടില്ല. നാല്‍പ്പത് അയ്യപ്പന്മാരെങ്കിലും എത്തിയാല്‍ മാത്രമാകും ഇപ്പോള്‍ ഒരു ബസെങ്കിലും സര്‍്വീസ് നടത്തുക. അതും ബസ് ഒഴിവുണ്ടെങ്കില്‍ മാത്രം. മറ്റു ഡിപ്പോകളില്‍ നിന്നും പുനലൂര്‍ വഴി പോകുന്ന ബസില്‍ തറയിലിരുന്നും മറ്റും യാത്ര ചെയ്യേണ്ട സ്ഥിയിലാണ് അയ്യപ്പന്മാര്‍.അല്ലാത്തപക്ഷം പുനലൂരില്‍ നിന്ന് പത്തനംതിട്ടയിലെത്തി അവിടെനിന്നും പമ്പയ്ക്ക് ബസ് പിടിക്കേണ്ടി വരും. ഡിസംബര്‍ ആദ്യവാരത്തോടെ പമ്പയില്‍ നിന്ന് തെങ്കിശിക്കും അവിടെനിന്ന് തിരികെയും അഞ്ച് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് വിവരം.

അങ്ങനെയെങ്കില്‍ അത്തരം ബസുകളെ ആശ്രയിക്കാനാകും പുനലൂര്‍ വഴിയാത്രചെയ്യുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വിധി. അതേ സമയം ഷെഡ്യൂള്‍ പ്രകാരമല്ലെങ്കിലും ശനി,ഞായര്‍ ദിവസങ്ങളില്‍ പുനലൂര്‍ ഡിപ്പോയില്‍ നിന്ന് പമ്പയ്ക്ക് പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. ഇത് എ.റ്റി.ഒുടെ പ്രത്യേക നിര്‍ദ്ദേശത്തെ മുന്‍ നിര്‍ത്തിയാണ്. മറ്റേതെങ്കിലും റൂട്ടിലെ സര്‍വ്വീസ് കട്ട് ചെയ്താണ് ഈ സര്‍വ്വീസ് നടത്തുന്നത്. എഴുപത്തിയാറ് സര്‍വീസ് മാത്രമാണ് പുനലൂര്‍ ഡിപ്പോയില്‍ ആകെയുള്ളത്. നിരവധി ഭക്തര്‍ക്ക് ആശ്രയമാകേണ്ട പുനലൂര്‍ ഡിപ്പോയില്‍ നിന്ന് പമ്പയ്ക്ക്
ഷെഡ്യൂള്‍ സര്‍വ്വീസ് ആരംഭിക്കാത്തതില്‍ അയ്യപ്പഭക്തന്മാരും യാത്രക്കാരും ആത്മീയ സംഘടനകളുമെല്ലാം പ്രതിഷേധവുമായി  രംഗത്തെത്തിയിട്ടുണ്ട്. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.