പത്തനാപുരം: കുന്നിക്കോട് മേലിലയില്‍ പാറമടയിലെ കുഴിയില്‍ വീണ മരം മുറിച്ച് മാറ്റാനിറങ്ങിയ ഗൃഹനാഥന് വെള്ളത്തില്‍ വീണു മരിച്ചു. നാട്ടുകാരും മറ്റും വിലക്കിയിട്ടും ക്വാറി ഉടമ നിര്‍ബന്ധിച്ച് മുറിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. കൊല്ലം കോണത്ത് കിഴക്കേതില്‍ വീട്ടില്‍ സുനില്‍ കുമാര്‍ (39) ആണ് മരിച്ചത്. മേലില ചേനം കുഴിയില്‍ കുത്തുമോന്റെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് മൃതദേഹം കണ്ടത്. കുന്നിക്കോട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ. കമല കുമാരി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ