''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എം.എല്‍.എ.റോഡില്‍ പൈപ്പിലെ പ്രധാന ചോര്‍ച്ചകള്‍ പരിഹരിച്ചു.


പുനലൂര്‍: എം.എല്‍.എ.റോഡില്‍ പൈപ്പിലെ പ്രധാന ചോര്‍ച്ചകള്‍ പരിഹരിച്ചു. ഇനിയുള്ളത് റോഡിന്‍റെ ടാറിങ് ജോലി. പട്ടണത്തിലെ പ്രധാന ഇടറോഡായ എം.എല്‍.എ.റോഡില്‍ മാസങ്ങളായുണ്ടായിരുന്ന ചോര്‍ച്ചയാണ് പരിഹരിച്ചത്.

ദേശീയപാതയ്ക്ക് സമാന്തരമായി പട്ടണമധ്യത്തിലൂടെ കടന്നുപോകുന്ന ഈ പാത നാളുകളായി സഞ്ചാരയോഗ്യമല്ല. റോഡിലൂടെ സ്ഥാപിച്ചിട്ടുള്ള, കുണ്ടറ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ അടിക്കടി പൊട്ടുന്നതാണ് കാരണം.
ഒന്നേകാല്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലുടനീളം വന്‍ കുഴികള്‍ നിറഞ്ഞു. കുഴികളില്‍ വാഹനങ്ങള്‍ കുടുങ്ങി ഗതാഗതം സ്തംഭിക്കുന്നത് പതിവായി. ഈ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് പൈപ്പിലെ ചോര്‍ച്ച മാറ്റാന്‍ ജല അതോറിറ്റി തയ്യാറായത്.

കുണ്ടറ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ മൂന്നുപതിറ്റാണ്ടുമുന്‍പ് നിര്‍മിച്ച പാതയാണിത്. പുനലൂര്‍ പട്ടണത്തിന്റെ കിഴക്കു-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത പിന്നീട് പട്ടണത്തിലെ പ്രധാന റോഡായി മാറി.
എന്നാല്‍ പൈപ്പില്‍ നിരന്തരമുണ്ടാകുന്ന ചോര്‍ച്ച റോഡ് തകര്‍ത്തു. റോഡിന്റെ പുനരുദ്ധാരണത്തിന് പണം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചോര്‍ച്ച പൂര്‍ണമായി മാറ്റിയാല്‍ മാത്രമേ റോഡ് പണിയൂ എന്ന നിലപാടിലാണ് മരാമത്ത് വകുപ്പ്. 600 മീറ്റര്‍ ദൂരത്തില്‍ പഴയ പൈപ്പ് മാറ്റി ഡക്ടൈല്‍ അയണ്‍ പൈപ്പ് സ്ഥാപിച്ചാലേ ഇത് സാധ്യമാകൂ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.