''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചെമ്മന്തൂരിലെ നഗരസഭാ സ്റ്റേഡിയത്തിൽ 400 മീറ്റർ ട്രാക്ക് യാഥാർഥ്യമാകുന്നതിനു സാധ്യത തെളിയുന്നു.

പുനലൂർ ∙ ചെമ്മന്തൂരിലെ നഗരസഭാ സ്റ്റേഡിയത്തിൽ 400 മീറ്റർ ട്രാക്ക് യാഥാർഥ്യമാകുന്നതിനു സാധ്യത തെളിയുന്നു. ഇതിന്റെ ഭാഗമായി സ്പോർട്സ് ഡയറക്ടറേറ്റിൽ നിന്നുള്ള എൻജിനീയർമാർ കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചു. പുനരുദ്ധാരണത്തിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവർ സ്ഥലം സന്ദർശിച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നാണ് ഇതിനു തുക ലഭ്യമാക്കുന്നത്.

ഗാലറി, ഷട്ടിൽ, ബാസ്കറ്റ്ബോൾ കോർട്ടുകൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടാണു പുനരുദ്ധാരണം. 15 കോടി രൂപ ചെലവാകുമെന്നാണു കണക്കുകൂട്ടൽ. സ്റ്റേഡിയം വികസനത്തിനായി അടുത്തിടെ സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തോടു ചേർന്ന് 75 സെന്റ് ഭൂമി കൂടി വാങ്ങിയിരുന്നു.

സ്റ്റേഡിയത്തിനു മുകളിലൂടെ 11 കെവി വൈദ്യുത ലൈൻ കടന്നുപോകുന്നതുകൂടി പരിഗണിച്ചായിരിക്കും പദ്ധതി തയാറാക്കുക. സർക്കാർ സ്ഥാപനമായ ‘കിറ്റ്കോ’യ്ക്കാണു ഡിപിആർ തയാറാക്കാനുള്ള ചുമതല. നഗരസഭയുടെ സ്റ്റേഡിയം പുനരുദ്ധരിക്കണമെന്നതു മേഖലയിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ്. രണ്ടു ദിവസത്തിനുള്ളിൽ ടോട്ടൽ സർവേ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 60 ദിവസത്തിനുള്ളിൽ ഡിപിആർ സമർപ്പിക്കാനാകുമെന്നാണു പ്രതീക്ഷ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.