''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ – ഇടമൺ ട്രെയിൻ ഗതാഗതം ഒരാഴ്ചക്കുള്ളില്‍

 ഫയല്‍ ചിത്രം
പുനലൂർ: സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടർന്നു ട്രെയിൻ ഗതാഗതം നിർത്തിവച്ച പുനലൂർ – ഇടമൺ പാതയിലെ ഇടമൺ റെയിൽവേ സ്റ്റേഷൻ യാർഡിൽ അലൈൻമെന്റ് മാറ്റൽ പണികൾ അടിയന്തരമായി തുടങ്ങി. മാറ്റി സ്ഥാപിക്കേണ്ട ഷണ്ടിങ് പോയിന്റ് ഇന്നു രാവിലെ ഇടമണിൽ എത്തിക്കും. അലൈൻമെന്റ് മാറ്റി പുതിയ പോയിന്റ് അസംബ്ളി സ്ഥാപിച്ചു ഒരാഴ്ചയ്ക്കുള്ളിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനാണു  റെയിൽവേയുടെ തീരുമാനം. ഇതിനായി ഓപ്പൺ ലൈൻ വിഭാഗത്തിലെ മേഖലയിലെ എല്ലാ ജീവനക്കാരും ഇടമണിൽ ക്യാംപ് ചെയ്യുകയാണ്. മണ്ണ് മാന്തിയുടെ സഹായത്തോടെയാണ് ഇന്നലെ പാളം നീക്കുന്ന പണികൾ നടത്തിയത്.

പോയിന്റ് അസംബ്ലി ദക്ഷിണ റെയിൽവേയിലെ വിവിധ വർക്‌ഷോപ്പുകളിൽ നിന്നും എത്തിക്കുന്നതിനു കാലതാമസം നേരിടുന്നതിനാൽ പുതിയ ഗേജുമാറ്റം നടന്ന ആര്യങ്കാവിൽ നിന്നും തൽക്കാലം ഇളക്കിയാണ് ഇടമണിൽ എത്തിച്ചത്. അടിയന്തരമായി ഇവിടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കേണ്ടതിനാലാണു റെയിൽവേ ഇത്തരം നടപടിയിലേക്കു നീങ്ങിയത്. പകരം ആര്യങ്കാവിലേക്ക് ആർക്കോണത്ത് നിന്നോ തിരുച്ചിറപ്പള്ളിയിൽ നിന്നോ പോയിന്റ് അസംബ്ലി ഒരാഴ്ചയ്ക്കുള്ളിൽ എത്തിച്ചു പൂർവ സ്ഥിതിയിൽ ആക്കും.

ചൊവ്വാഴ്ച ഉച്ചയ്ക്കു ചെങ്കോട്ട അസി. എൻജിനീയർ ഉത്തമനാഥിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്റ്റേഷൻ യാർഡിലെ അലൈൻമെന്റ് മാറ്റുന്നതിനു അളവെടുത്തു കുറ്റി സ്ഥാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണു സുരക്ഷാപാളിച്ച കണ്ടതിനെ തുടർന്ന് ഓപ്പൺലൈൻ വിഭാഗം ഇടമൺ – പുനലൂർ പാത സസ്പെൻഡ് ചെയ്യുകയും ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തത്.

Punalur News -Punalur Train

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.