''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഹരിതായനം ലക്ഷ്യം കാണുന്നില്ല പുനലൂരില്‍ മാലിന്യം കുന്നുകൂടുന്നു


പുനലൂര്‍: മാലിന്യസംസ്കരണം ലക്ഷ്യമിട്ട് നഗരസഭ ആരംഭിച്ച 'ഹരിതായനം' പാളുന്നു. സമൂഹത്തില്‍ നിന്ന് വേണ്ടത്ര സഹകരണം ലഭ്യമാകാത്തതാണ് കാരണം. പട്ടണത്തിന്‍റെ മിക്കഭാഗങ്ങളിലും മാലിന്യം കുന്നുകൂടുകയാണ്. മാലിന്യം ശേഖരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള സംഭരണികള്‍ക്കു ചുറ്റുമാണ് ഏറ്റവുമധികം മാലിന്യം കുന്നുകൂടുന്നത് എന്നതാണ് വിചിത്രം. അജൈവ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കുന്നതിനാണ് പ്രധാനമായും ഹരിതായനം പദ്ധതി ഊന്നല്‍ നല്‍കുന്നത്.

ഇതിനായി മാസങ്ങള്‍ക്കു മുന്‍പു തന്നെ വ്യാപകമായ പ്രചാരണ പരിപാടികള്‍ ആരംഭിക്കുകയും വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും ചെയ്തു. ഇതിനുശേഷം എല്ലാ വാര്‍ഡിലും സംഭരണി സ്ഥാപിച്ചു. ഹരിത വൊളന്റിയര്‍മാരെ തിരഞ്ഞെടുത്ത് ഇവര്‍ക്ക് ശുചിത്വ മിഷന്‍ മുഖേന പരിശീലനും നല്‍കി. വീടുകളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച്‌ സംഭരണികളില്‍ എത്തിക്കുക എന്നതാണ് വൊളന്റിയര്‍മാര്‍ക്ക് നല്‍കിയ ജോലി. എന്നാല്‍ വാര്‍ഡുകളില്‍നിന്ന് വേണ്ടത്ര സഹകരണം ലഭിക്കാത്തതിനാല്‍ പദ്ധതി ലക്ഷ്യത്തിലെത്തുന്നില്ല.

ആളുകള്‍ മാലിന്യം സംഭരണികള്‍ക്കു സമീപം നേരിട്ട് തള്ളുകയാണ്. ഇതുമൂലം അങ്ങിങ്ങായി മാലിന്യക്കൂനകള്‍ ഉയരുന്നു. കഴിഞ്ഞദിവസം ചെയര്‍മാന്‍ എം.എ.രാജഗോപാലിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുകൊണ്ടും പ്രയോജനമുണ്ടായില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.