''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി പുനലൂർ നഗരസഭ.


പുനലൂർ:ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ വിപുലമായി സജ്ജമാക്കി പുനലൂർ നഗരസഭ. അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പുനലൂരിലെ ടി.ബി ജംക്​ഷനിലെ ഇടത്താവളമായ മിനി പമ്പയിൽ എത്തുന്ന അയ്യപ്പ ഭക്തൻമാർക്കാണു സൗകര്യങ്ങൾ വിപുലമാക്കിയത്. മിഷൻ ഗ്രീൻ ശബരിമല പദ്ധതി പ്രകാരമാണു നഗരസഭ തീർഥാടകർക്ക് സഹായമേകുന്നത്.
തീർഥാടകർക്കു ടി.ബി ജംക്​ഷനിൽ ശുദ്ധജലം ശേഖരിക്കാൻ കുടിവെള്ള കിയോസ്ക് സ്ഥാപിച്ചു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ടി.ബി ജംക്​ഷനിൽ താൽക്കാലിക കംഫർട്ട് സ്റ്റേഷനും നിർമിച്ചു. തീർഥാടകർക്കു വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ നഗരസഭാ നേതൃത്വത്തിൽ ഇൻഫർമേഷൻ സെന്ററും സ്ഥാപിച്ചു. മിനി പമ്പയിലെത്തുന്ന തീർഥാടകർ പട്ടണം മലിനപ്പെടുത്താതിരിക്കാനും വിപുലമായ മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ട്.
അജൈവ മാലിന്യങ്ങൾ ഗ്രീൻ വൊളന്റിയർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് മെറ്റീരിയൽ കലക്​ഷൻ സെന്ററിലേക്കു മാറ്റും. ജൈവ മാലിന്യങ്ങൾ ടിബി ജംക്​ഷനിൽ സ്ഥാപിച്ചിട്ടുള്ള എയ്റോബിക് കംപോസ്റ്റ് യൂണിറ്റിൽ സംസ്കരിക്കും. പട്ടണം മലിനപ്പെടാതിരിക്കാൻ കച്ചവടക്കാർക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഹരിതായനത്തിന്‍റെ ഭാഗമായാണിത്. ഇത് ഉറപ്പാക്കാൻ കച്ചവട കേന്ദ്രങ്ങളിൽ നിർദേശം നൽകി നഗരസഭാ ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തും.
ഭക്ഷണ വിതരണത്തിനു ഡിസ്പോസിബിൾ സാധനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടികളെടുക്കും. പ്ലാസ്റ്റിക് നിരോധനവും ഫലപ്രദമായി നടപ്പാക്കാൻ പരിശോധന ഊർജിതമാക്കും. താൽക്കാലിക കംഫർട്ട് സ്റ്റേഷൻ, ഇൻഫർമേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഒൻപതിനു നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ നിർവഹിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.