''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിന് ഇത് ഹരിതായനകാലം; പുനലൂരില്‍ പ്ലാസ്റ്റിക് മാലിന്യം ഇനി പൊടിച്ചു തരികളാക്കി ടാറിങ് മിശ്രിതത്തോടൊപ്പം ചേർക്കും


പുനലൂർ:പുനലൂരില്‍ ഇനി പ്ലാസ്റ്റിക് ഇനി ഒരു മാലിന്യമേയല്ല; അവ നഗരസഭ മേഖലയിലെ റോഡുകൾക്കു കരുത്തും ഈടും നല്‍കും. അജൈവ മാലിന്യം ശേഖരിക്കുന്ന സെന്ററിൽ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ചു പ്ലാച്ചേരിയിലെ മെറ്റീരിയൽ കലക്‌ഷൻ സെന്ററിലെ ഷ്രെഡിങ് മെഷീനിൽ പൊടിച്ചു തരികളാക്കി ടാറിങ് മിശ്രിതത്തോടൊപ്പം ചേർക്കും. പുതുതായി പ്ലാച്ചേരിയിലെ പ്ലാന്റിൽ സ്ഥാപിച്ച ഷ്രെഡിങ് മെഷീന്റെ ട്രയൽ റൺ നടത്തി.
40 കിലോ പ്ലാസ്റ്റിക്കാണു ട്രയൽ റണ്ണിൽ തരികളാക്കിയത്. ഇവ ദിവസങ്ങൾക്കകം പുനലൂർ പത്തേക്കർ വാർഡിലെ രാംനഗർ കോളനി റോഡിലെ ടാറിങ്ങിന് ഉപയോഗിക്കുമെന്നു നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ പറഞ്ഞു. നഗരസഭ ഹരിതായനം പദ്ധതിയുടെ ഭാഗമായി ഇതിനകം 200 അജൈവ കലക്‌ഷൻ സെന്ററുകൾ സ്ഥാപിച്ചു. നഗരസഭ നിയോഗിച്ച 80 ഗ്രീൻ വൊളന്റിയർമാർ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു പ്ലാച്ചേരിയിൽ എത്തിക്കുന്നു.

ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇത്തരത്തിൽ 35 വാർഡുകളിൽ നിന്നായി ശേഖരിച്ചു കൊണ്ടിരിക്കുന്നത്. ഇവ ഏറ്റവും ശാസ്ത്രീയമായി തരം തിരിച്ചാണ് ആധുനിക ഷ്രെഡിങ് മെഷീനിൽ പൊടിച്ചു ഗ്രാനൂളുകളാക്കി മാറ്റുന്നത്. ഇതു ടാർ മിശ്രിതത്തിൽ ചേർക്കാൻ നൽകുമ്പോൾ ഒരു കിലോയ്ക്കു 15 രൂപയാണു നഗരസഭയ്ക്കു ലഭിക്കുന്നത്.

പ്ലാസ്റ്റിക് ശേഖരിച്ചു പൊടിച്ചു ടാറിങ്ങിനു മിശ്രിതമാക്കുമെന്നു ഹരിതായനം പദ്ധതിയുടെ തുടക്കത്തിലേ നഗരസഭ പ്രഖ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ ഫലപ്രദമായി വേർതിരിച്ചു പൊടിച്ചു റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ ഈട് വർധിക്കും. ഒപ്പം മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരവുമാകും. ഷ്രെഡിങ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനം ഡിസംബർ നാലിന്  9.30 നു മന്ത്രി കെ.രാജു നിർവഹിക്കും.

Punalur News

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.