''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ട്രെയിനുകളുടെ വൈകിയോട്ടം: റെയില്‍വെ മന്ത്രിക്ക് കൊടിക്കുന്നിലിന്റെ നിവേദനം


പുനലൂര്‍  : പുനലൂര്‍ - പാലക്കാട് പാലരുവി എക്സ്പ്രസും  തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസും  മൂന്ന് മാസമായി വൈകിയോടുന്നതു കാരണം യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നല്‍കി.

രാവിലെ എറണാകുളം ഭാഗത്തേക്കും വൈകുന്നേരം തിരുവനന്തപുരം, പുനലൂര്‍ ഭാഗങ്ങളിലേക്കും സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ചികിത്സയ്ക്കായി പോകുന്ന രോഗികള്‍, വിവിധ സ്വകാര്യ കമ്ബനികളില്‍ ജോലി നോക്കുന്നവര്‍, ഹൈക്കോടതിയിലും മറ്റും പോകുന്നവര്‍ എന്നിവരുടെ സൗകര്യാര്‍ത്ഥം ആരംഭിച്ച വേണാട്, പാലരുവി എക്സ്പ്രസുകളെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും ആശ്രയിക്കുന്നത്. രണ്ട് ട്രെയിനുകളും യാത്രക്കാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞാണ് ഓടുന്നത്. എന്നാല്‍ സമയക്രമം പാലിക്കാതെ ഓടുന്നതു മൂലം യാത്രക്കാര്‍ ദുരിതത്തിലാണ്. രാവിലെ 9.30 ഓടെ എറണാകുളത്തും രാത്രി 11 മണിയോടെ തിരുവനന്തപുരത്തും പുനലൂരിലും എത്തിച്ചേരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ മണിക്കൂറുകളോളം വൈകിയാണ് എത്തുന്നത്.
റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു എന്ന കാരണം പറഞ്ഞാണ് ട്രെയിനുകള്‍ വൈകിക്കുന്നത്. മണിക്കൂറുകളോളം പല സ്റ്റേഷനുകളിലും പിടിച്ചിട്ട് മറ്റ് പല വണ്ടികളും കടത്തിവിട്ട ശേഷമാണ് ഈ ട്രെയിനുകള്‍ക്ക് പോകാന്‍ അനുമതി നല്‍കുന്നത്. തിരുവനന്തപുരം - എറണാകുളം മേഖലയില്‍ ഓടുന്ന മറ്റ് ട്രെയിനുകള്‍ക്കൊന്നും ലൈന്‍ അറ്റകുറ്റപ്പണികള്‍ തടസമാകുന്നില്ലെന്നും മറ്റ് ട്രെയിനുകളെല്ലാം കൃത്യസമയത്ത് തന്നെ ഓടുന്നുണ്ടെന്നും എം.പി മന്ത്രിയെ ധരിപ്പിച്ചു.
വേണാട്, പാലരുവി എക്സ്പ്രസ് ട്രെയിനുകള്‍ താമസിച്ച്‌ ഓടുന്നത് സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

എം.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരെ ഫോണില്‍ വിളിച്ച്‌ ട്രെയിനുകള്‍ താമസിച്ച്‌ ഓടുന്നതിനെക്കുറിച്ച്‌ വിശദാംശങ്ങള്‍ ആരാഞ്ഞു. ദിവസേനയുള്ള യാത്രക്കാരുടെ ആശ്രയമായ രണ്ട് ട്രെയിനുകളും കൃത്യ സമയത്ത് ഓടിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.