പുനലൂര്‍: പുനലൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം പുനലൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ 30വരെ നടക്കുമെന്ന് എ.ഇ.ഒ ആര്.ഉണ്ണികൃഷ്ണന് അറിയിച്ചു. നാളെ രാവിലെ 9ന് നഗരസഭ ചെയര്മാന് എം.എ.രാജഗോപാല്‍ കലോത്സവത്തിന് തിരിതെളിക്കും. നഗരസഭാ ഉപാദ്ധ്യക്ഷ കെ.പ്രഭ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.സജീഷ്, രഞ്ജുസുരേഷ്, പി.ടി.എ പ്രസിഡന്റ് സി.വി.അഷോര്‍, കൗണ്‍സിലര്‍മാരായ സബീന സുധീര്‍, വി.ഓമനക്കുട്ടന്, കെ.രാജശേഖരന്, നെല്‍സണ്‍ സെബസ്റ്റ്യന്, സാബു അലക്സ്, സ്കൂള്‍ മാനേജര്‍ എന്‍.മഹേശന്, സമാജം പ്രസിഡന്റ് എന്‍.പി.ജോണ്‍, പ്രിന്‍സിപ്പല്‍ കെ.ഹരികുമാരന്‍പിള്ള, പ്രഥമാദ്ധ്യാപിക എ.പത്മജ തങ്കച്ചി തുടങ്ങിയവര്‍ സംസാരിക്കും. 30ന് വൈകിട്ട് 5ന് ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് എം.എ.രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. ഉപജില്ലയിലെ 80ഓളം സ്കൂളുകളില്‍ നിന്ന് 2000ല്‍ അധികം വിദ്യാത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ