''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പീഡിപ്പിക്കപ്പെട്ടു ഗര്‍ഭിണിയായ യുവതിക്കു വീണ്ടും പീഡനം; ഗാന്ധിഭവനില്‍ അഭയം


പത്തനാപുരം: ജോലിസ്ഥലത്തു വെച്ചു പീഡനത്തിനിരയായി ഏഴുമാസം ഗര്‍ഭിണിയായ അവിവാഹിതയായ ഇരുപത്തെട്ടുകാരിക്കു ഗാന്ധിഭവനില്‍ അഭയം. കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതിയാണു പീഡനത്തിനിരയായി കോട്ടാരക്കര പോലീസിന്‍റെ സഹായത്തോടെ ഗാന്ധിഭവന്‍ ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ജോലിസ്ഥലത്തു പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നു ജോലിയുപേക്ഷിച്ചു വീട്ടിലെത്തിയ അപസ്മാര രോഗി കൂടിയായ യുവതിയെ പ്രസവം കഴിയുന്നതുവരെ സംരക്ഷിക്കാനായി പിതാവ് കൂട്ടി കൊണ്ടു പോയ ഇടത്തും നിരന്തരം പീഡനത്തിനിരയായി.
പത്രപരസ്യം കണ്ടു ഹോം നഴ്സായി എറണാകുളത്തെ കടവന്ത്രയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ ജോലി നോക്കി വരവെ ഡ്രൈവര്‍ പീഡിപ്പിച്ചതോടെയാണു യുവതി ഗര്‍ഭണിയാകുന്നത്. യുവതി വിവരം വീട്ടില്‍ മറച്ചു വെച്ചെങ്കിലും പിന്നീടു പിതാവിനോട് പറഞ്ഞതോടെ പഠിച്ചു കൊണ്ടിരിക്കുന്ന സഹോദരിമാരുടെ ഭാവിക്കു കുഴപ്പം വരാതിരിക്കാന്‍ പിതാവ് മുന്‍കൈയെടുത്ത് പരിചയക്കാരുടെ വീട്ടില്‍ പ്രസവം കഴിയുന്നതുവരെ നിര്‍ത്താന്‍ കൊട്ടാരക്കരയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
എന്നാല്‍ കൊട്ടാരക്കരയിലെത്തുമ്പോള്‍ പ്രതീക്ഷിച്ചു പോയ ബന്ധുക്കളെ കാണാതായതോടെ പിതാവ് മകളുമൊത്ത് ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. പിതാവിന്‍റെ അസാന്നിധ്യത്തില്‍ ലോഡ്ജ് മുറിയില്‍ വച്ചും പിന്നീട് മുറിയില്‍ നിന്നു കൂട്ടി കൊണ്ടു പോയ സിന്ധു, ശോഭ എന്നിവര്‍ ഇടനിലക്കാരായി മറ്റു ചിലരും യുവതിയെ പീഡിപ്പിച്ചതായി പറയുന്നു.
കൊട്ടാരക്കര ടൗണിലെ രണ്ടു യുവതികള്‍ ലോഡ്ജില്‍ വന്നു യുവതിയെ ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നു. അവിടെ വെച്ചാണ് ഏഴുമാസം ഗര്‍ഭിണിയായ യുവതി വീണ്ടും പീഡിപ്പിക്കപ്പെടുന്നത്.
ഇതു സംബന്ധിച്ച്‌ സിദ്ധന്‍, സിന്ധു, ശോഭ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനക്കേസില്‍ സിദ്ധനും സിന്ധുവും ഇപ്പോള്‍ റിമാന്‍ഡിലാണ്.
കഷ്ടത അനുഭവിക്കുന്ന കുടുംബത്തിനു തണലാകാനും അനുജത്തിമാരുടെ പഠനത്തില്‍ സഹായിക്കാനുമായി ഹോം നഴ്സ് ജോലിക്കു പോയ യുവതി ചതിയില്‍ പെട്ട് വീണ്ടും ചതിക്കുഴിയിലേക്കു വീണ ദുരന്ത കഥയുമായാണു യുവതി ഗാന്ധിഭവനിലെത്തുന്നത്. കൊട്ടാരക്കര സി.ഐ. അജു ഐ. തോമസ്, വനിതാ കോണ്‍സ്റ്റബിള്‍ ഡി. പ്രിജി മോള്‍ എന്നിവരാണ് ഗാന്ധിഭവനില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാഷെല്‍ട്ടര്‍ ഹോമില്‍ യുവതിയെ സംരക്ഷണത്തിനായി എത്തിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.