
പുനലൂര്‍:നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഇടവക ദിനവും ഫാ. തോമസ് അഞ്ചാനിക്കല്‍ രക്തസാക്ഷിത്വ അനുസ്മരണവും 26 ന് നടക്കും.
രാവിലെ എട്ടിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പൊതുസമ്മേളനം. ഇടവക വികാരി ഫാ. ജയിംസ് കോക്കവയലില് അധ്യക്ഷത വഹിക്കും. റിട്ട. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. ജെ. വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് സെബാസ്റ്റ്യന്‍ അനുസ്മരണ പ്രമേയം അവതരിപ്പിക്കും. ടോണി ജെ. കോയിത്ര, ജോസ് കിഴക്കേപ്പുറം, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ