പുനലൂർ: റബ്ബർ ബോർഡ് ഉടമസ്ഥതയിലുള്ള സഹ്യാദ്രി റബേഴ്സിൽ 2018 നടീൽ സീസണിലേക്ക് ആവശ്യമുള്ള റബ്ബര്‍ തൈകളായ ആർ.ആർ.ഐ.ഐ 105, ആർ.ആർ.ഐ.ഐ 430 എന്നീ ഇനങ്ങളിൽപ്പെട്ട കൂടത്തൈകളുടെയും കപ്പ് തൈകളുടെയും ( റൂട്ട് ട്രൈനെര്‍ ) ബുക്കിംഗ് ഡിസംബർ ഒന്നിന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. കൂടത്തൈ ഒന്നിന് 60 രൂപയും കപ്പ്തൈ ഒന്നിന് 65 രൂപയുമാണ് വില. ആവശ്യമുള്ള കർഷകർ തൈ ഒന്നിന് 30 രൂപ നിരക്കിൽ മുൻകൂർ അടച്ച് കമ്പനിയുടെ കടയ്ക്കൽ, പത്തനാപുരം, അഞ്ചൽ, കൊട്ടാരക്കര, പുനലൂർ ഓഫീസുകളിൽ ബുക്ക് ചെയ്യാവുന്നതാണ് .
ഫോൺ: 0475 2222945, 22227281, 0474- 2456801
Email: sahyadrirubbers@yahoo.co.in
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ