''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പോലീസ് സ്റ്റേഷന്‍ പരിചയിച്ച്‌ കുട്ടിക്കൂട്ടം


പുനലൂര്‍: പോലീസ് സ്റ്റേഷന്‍ പരിചയിച്ച്‌ കുട്ടിക്കൂട്ടം. സംസ്ഥാന ആഭ്യന്തരസംവിധാനങ്ങളെപ്പറ്റി പുത്തന്‍ അറിവുനേടി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.
രാജ്യാന്തര ശിശുദിനാഘോഷങ്ങളുടെ ഭാഗമായി പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം 30 കേഡറ്റുകളാണ് എത്തിയത്. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണിവര്‍.

സ്റ്റേഷനിലെ ഒരുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ കാണുകയും അതില്‍ പങ്കാളികളാകുകയും ചെയ്തു.
പാറാവ്, ജി.ഡി. ചാര്‍ജ്, സ്റ്റേഷന്‍ ഹൗസ് ഓഫീസ്, ക്രൈം ജോലികള്‍, ഗതാഗത നിയന്ത്രണം, വയര്‍ലെസ് സംവിധാനം എന്നിവയില്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കി. ആയുധങ്ങളുടെ ഉപയോഗം, ലോക്കപ്പ് എന്നിവയും കുട്ടികള്‍ നേരിട്ടുമനസ്സിലാക്കി.

പരാതി പരിഹരിക്കല്‍, ഓഫീസ് രേഖകള്‍ തയ്യാറാക്കല്‍ എന്നിവ കാണാനും പങ്കാളികളാകാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
കുളത്തൂപ്പുഴ സി.ഐ. സുധീര്‍, പുനലൂര്‍ എസ്.ഐ. ജെ.രാജീവ്, എ.എസ്.ഐ.മാരായ അനില്‍കുമാര്‍, ഫൈസല്‍, രഞ്ജിത്, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. പദ്ധതി കൂടുതല്‍ എസ്.പി.സി. യൂണിറ്റുകളില്‍ നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.