''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല ഡാമിലെ മണല്‍ശേഖരം പഠിക്കാന്‍ സമിതിയെത്തുന്നു വൈദ്യുതി ഉത്പാദനം നിര്‍ത്തി


പുനലൂര്‍: തെന്മല പരപ്പാര്‍ ഡാമിലെ മണല്‍ ശേഖരത്തെക്കുറിച്ചു പഠിയ്ക്കാന്‍ സമിതിയെത്തുന്നതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ തെന്മലയില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തി. പീച്ചി റിസര്‍ച്ച്‌ സെന്ററില്‍ നിന്നുള്ള ഉന്നതതല സംഘം അടുത്ത ആഴ്ച ഡാമിലെത്തി അടിഞ്ഞു കൂടിയ മണല്‍ ശേഖരത്തെക്കുറിച്ചു പരിശോധന നടത്തും.ഇതിനായി ജലനിരപ്പ് 114 അടിയായി ഉയര്‍ത്തുന്നതിനാണ് വൈദ്യുതി ഉത്പാദനം നിര്‍ത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. എക്കലും മണ്ണും ഇറങ്ങി ഡാമിന്‍റെ  സംഭരണ ശേഷിയിലുണ്ടായ കുറവും മറ്റും പരിശോധനക്കു വിധേയമാക്കും. സംഭരണ ശേഷിയില്‍ കുറവുണ്ടായാല്‍ ഇതു നീക്കാനും നടപടികളുണ്ടാകും. നീക്കം ചെയ്യുന്ന മണല്‍ ലേലം ചെയ്താല്‍ സര്‍ക്കാരിന് കോടികള്‍ വരുമാനമുണ്ടാകും. മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതോടെ രണ്ടാഴ്ച മുന്‍പാണ് വൈദ്യുതി ഉത്പാദനം പൂര്‍ണതോതില്‍ തുടങ്ങിയത്. 7.5 മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന രണ്ട് ജനറേറ്ററിലൂടെ 15 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. രൂക്ഷമായ വരള്‍ച്ചയില്‍ നിര്‍ത്തിവച്ച വൈദ്യുതി ഉത്പാദനമാണു വീണ്ടും പുനരാരംഭിച്ചത്. 116.72 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ ഇന്നലത്തെ ജലനിരപ്പ് 113.87 മീറ്ററാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.