''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബസിടിച്ചു മരിച്ച വിനായകിന് കണ്ണീരോടെ വിട


പത്തനാപുരം: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസിടിച്ചുമരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി വിനായകിന് (16) തലവൂര്‍ ഗ്രാമം കണ്ണീരോടെ വിടനല്‍കി. ശനിയാഴ്ച രാത്രി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുംവഴിയാണ് വിനായകിനെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുതെറിപ്പിച്ചത്.

സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച ബസ് ഡ്രൈവര്‍ തൊടുപുഴ സ്വദേശി വിഷ്ണു(23)വിനെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. നരഹത്യക്കാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

മൃതദേഹപരിശോധനയ്ക്കുശേഷം ഞായറാഴ്ച വീട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കുന്നതുവരെ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. തലവൂര്‍ ഞാറയ്ക്കാട് അവിട്ടത്തില്‍ അവസാനമായി ഒരുനോക്കുകാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെത്തി.
മകന്റെ അകാലമരണം തളര്‍ത്തിയ ആഘാതത്തിലായ അച്ഛന്‍ മനോജിനെയും അമ്മ ബീനയെയും ആര്‍ക്കും ആശ്വസിപ്പിക്കാനായില്ല. വിനായക് പഠിച്ചിരുന്ന തലവൂര്‍ ഡി.വി.വി.എച്ച്‌.എസ്. സ്കൂളിലെ സഹപാഠികളുടെ ദുഃഖം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

തലവൂര്‍ നടുത്തേരി പാലത്തിനു സമീപംവച്ചാണ് കൊട്ടാരക്കര-പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശരണ്യ ബസ് കുട്ടിയെ ഇടിച്ചത്. കെ.എസ്.ആര്‍.ടി.സി. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ എറിഞ്ഞുടച്ചിരുന്നു. ജനരോഷം ഭയന്ന് സംഭവത്തിനുശേഷം ഇതുവഴി സര്‍വീസ് നടത്തിയിരുന്ന ശരണ്യയുടെ എല്ലാ ബസ് സര്‍വീസുകളും രണ്ടുദിവസമായി നിര്‍ത്തിയിരിക്കുകയാണ്.

വര്‍ഷങ്ങളായി സ്വകാര്യ ബസുകള്‍ കുത്തകയാക്കി വച്ചിരുന്ന റൂട്ടില്‍ അടുത്തിടെ കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുമായി എത്തിയതോടെ സംഘര്‍ഷം പതിവായിരുന്നു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ കൈയേറ്റംചെയ്ത സംഭവങ്ങളും ഉണ്ടായി.
മത്സര ഓട്ടം പതിവായതോടെ ജനങ്ങള്‍ക്ക് വഴിനടക്കാനാവാത്ത അവസ്ഥയായി. ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ കൂടിയായതോടെ മിനിഹൈവേയില്‍ യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതം ഏറി.
താലൂക്ക് വികസനസമിതി യോഗം ടിപ്പര്‍ ലോറികളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. തിങ്കളാഴ്ച ഇതുവഴിപോയ ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞ് പ്രതിഷേധിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.