''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ – ന്യൂ ആര്യങ്കാവ് പാതയില്‍ ചീഫ് സുരക്ഷാ കമ്മിഷണറുടെ പരിശോധനയ്ക്കു മുന്നോടിയായി ഉന്നതതല സന്ദര്‍ശനം


പുനലൂര്‍: ഇടമണ്‍ – ന്യൂ ആര്യങ്കാവ് പാതയില്‍ ചീഫ് സുരക്ഷാ കമ്മിഷണറുടെ പരിശോധനയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന ഉന്നതതല സന്ദര്‍ശനത്തില്‍ നിര്‍ദേശിച്ചത് ഡസന്‍കണക്കിനു ഭേദഗതികള്‍.മണ്‍വേല നടത്തിയ ഭാഗത്തു കിലോമീറ്ററുകള്‍ ദൂരത്തില്‍ ഗാബിയന്‍ ഭിത്തി നിര്‍മ്മിച്ചു സംരക്ഷിച്ചില്ലെങ്കില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും അനുഭവപ്പെടുന്ന സീസണില്‍ ഇതുവഴി ട്രെയിന്‍ ഗതാഗതം അസാധ്യമാകുമെന്ന് സംഘം വിലയിരുത്തി.മൂന്നു തവണ മെറ്റല്‍ പാക്കിങ് നടത്തുമ്പോള്‍ നിലവില്‍ നിര്‍മിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ നിലവാരത്തിലുള്ള ഉയരം ഉണ്ടാകില്ല. ഈ സ്റ്റേഷനുകളില്‍ ഉയരം വീണ്ടും വര്‍ധിപ്പിക്കണം. റെയില്‍വേ ട്രാക്കില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വേഗം മുറിച്ചുമാറ്റാന്‍ വനംവകുപ്പുമായി ഉടന്‍ ബന്ധപ്പെടും.

15 മരങ്ങള്‍ ഓഖി ചുഴലിക്കാറ്റില്‍ ഒടിഞ്ഞും കടപുഴകിയും റെയില്‍വേ ട്രാക്കിലേക്കു പതിച്ചതു സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തെന്മല മൂന്നുകണ്ണറ പാലത്തിനു സമീപം മതിയായ ചരിവ് ഇല്ലാതെ 35 അടി ഉയരത്തില്‍ ട്രാക്കിനുവേണ്ടി മണ്ണ് നീക്കം ചെയ്ത ഭാഗത്തെ കട്ടിങ് കണ്ട് ഉദ്യോഗസ്ഥര്‍ അമ്പരന്നു. ദേശീയപാതയും കഴുതുരുട്ടി റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്തു കൂറ്റന്‍ സംരക്ഷണഭിത്തി 20 നു മുന്‍പു നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഉരുക്ക് ഗര്‍ഡറുകള്‍ ഘടിപ്പിച്ച എല്ലാ പാലങ്ങളിലെയും നട്ടുകളും ബോള്‍ട്ടുകളും മാറ്റി സ്ഥാപിക്കുകയും കൂടുതല്‍ റബര്‍പാഡുകള്‍ ഘടിപ്പിക്കുകയും വേണം. ഈ അപാകതകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കണം.
തെന്മലയില്‍ തുരങ്കത്തിന്റെ രണ്ടു വശങ്ങളിലും ആര്‍ച്ച് ആകൃതിയില്‍ നിര്‍മ്മിക്കേണ്ട കോണ്‍ക്രീറ്റ് കവചത്തിന്റെ പണി 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം.വലിയ മലനിരകളുടെ വശത്തുള്ള കട്ടിങ്ങുകളുടെ മുകള്‍ഭാഗത്തുകൂടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തില്‍ ഓട നിര്‍മ്മിക്കണം. ഇടപ്പാളയം പള്ളിമുക്കിനു സമീപം സ്വകാര്യ വ്യക്തി രണ്ട് ഏക്കറോളം റെയില്‍വേ സ്ഥലം കയ്യേറി വലിയ മതില്‍ സ്ഥാപിച്ചത് ഗേജ് മാറ്റത്തിന്റെ അനുബന്ധ ജോലികള്‍ക്കു തടസ്സമായതിനാല്‍ ഉടന്‍ പൊളിക്കണം.

ബംഗളൂരുവില്‍ നിന്നെത്തുന്ന ചീഫ് സുരക്ഷാ കമ്മിഷണറുടെ കണ്ണില്‍പ്പെടാവുന്ന ഒട്ടുമിക്ക അപാകതകളും ഇന്നലെ ചെന്നൈയിൽ നിന്നെത്തിയ പ്രവൃത്തി വിഭാഗം ചീഫ് എൻജിനീയര്‍ മസ്താന്‍ റാവുവിന്റെയും കണ്‍സ്ട്രക്‌ഷന്‍ ചീഫ് എന്‍ജിനീയറുടെയും ഓപ്പണ്‍ലൈന്‍ സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ പ്രഭാകരന്റെയും നേതൃത്വത്തിലുള്ള സംഘം കണ്ടുപിടിക്കുകയും ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.