''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെല്‍സ അധികൃതര്‍ കിഴക്കന്‍മേഖലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു


പുനലൂര്‍: ജില്ലയുടെ കിഴക്കന്‍മേഖലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) അധികതര്‍ സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി സുധാകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളില്‍ നാശനഷ്ടമുണ്ടായ മേഖലകളില്‍ പരിശോധന നടത്തി. കുളത്തൂപ്പുഴയില്‍ രണ്ടു ദിവസം മുന്‍പ് സന്ദര്‍ശനം നടത്തിയിരുന്നു. പഞ്ചായത്ത് അധികാരികള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി സംഘം ആശയവിനിമയം നടത്തി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പലയിടത്തും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഈമാസം പന്ത്രണ്ടിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതരോട് സംഘം ആവശ്യപ്പെട്ടു.

14-ന് കൊല്ലത്ത് കളക്ടറുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ശുപാര്‍ശയും ചെയ്യും. കുളത്തൂപ്പുഴ മേഖലയില്‍നിന്ന് 67 പരാതികള്‍ കെല്‍സ സ്വീകരിച്ചിരുന്നു. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ പരാതികള്‍ നേരിട്ട് സ്വീകരിച്ചിട്ടില്ല.

കുളത്തൂപ്പുഴയിലും ആര്യങ്കാവിലും വളരെയധികം നാശനഷ്ടമുണ്ടായതായി അധികൃതര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടു. വലിയ നാശനഷ്ടമുണ്ടായ കൃഷിയിടങ്ങളടക്കം സംഘം സന്ദര്‍ശിച്ചു. കഴുതുരുട്ടിയില്‍ മരംവീണ് മരിച്ച നെഹ്രു കോളനിയില്‍ പുതുവല്‍ വീട്ടില്‍ രാജീവിന്റെ വീട്ടിലും സംഘം സന്ദര്‍ശനം നടത്തി. ആറുമാസംമുന്‍പ് അമ്മയെയും പ്രകൃതിക്ഷോഭത്തിലൂടെ ഇപ്പോള്‍ അച്ഛനെയും നഷ്ടപ്പെട്ട ഏഴുവയസ്സുള്ള ദേവദത്തനയും രാജീവിന്റെ മാതാപിതാക്കളായ രാജനെയും പ്രസന്നയെയും ബന്ധുക്കളെയും സംഘം ആശ്വസിപ്പിച്ചു.

കുടുംബം ആവശ്യപ്പെട്ടാല്‍ കുട്ടിയുടെ തുടര്‍ ജീവിതത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും സംഘം അറിയിച്ചു. കെല്‍സയുടെ പുനലൂര്‍ താലൂക്ക് സെക്രട്ടറി ഷിബു തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.