''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍:കിഴക്കന്‍ മേഖലയില്‍ സ്ഥിതി സാധാരണനിലയിലേക്ക്


പുനലൂര്‍: പ്രകൃതിക്ഷോഭം നാശമുണ്ടാക്കിയ കിഴക്കന്‍ മേഖലയില്‍ സ്ഥിതി സാധാരണനിലയിലേക്ക്. കഴിഞ്ഞദിവസം മഴ ഒഴിഞ്ഞുനിന്നതിനാല്‍ കുടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. വെള്ളമുയര്‍ന്ന സ്ഥലങ്ങളില്‍ വെള്ളം വലിഞ്ഞു. പാതകളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടയിടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
ഇതിനിടെ കുളത്തൂപ്പുഴ ഡാലിയില്‍ മണ്ണിടിഞ്ഞ് കിണര്‍ നികന്നു. ഡാലി ചതുപ്പില്‍ സുദര്‍ശനന്റെ കിണറാണ് നികന്നത്. തോട്ടം മേഖലയായ അമ്ബനാട്, വെഞ്ച്വര്‍, ആനച്ചാടി എന്നിവിടങ്ങളില്‍ വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. ആമ്ബനാട്ടെ എസ്റ്റേറ്റ് ആശുപത്രി മരംവീണ് പൂര്‍ണമായും തകര്‍ന്നു. തൊഴിലാളികള്‍ താമസിക്കുന്ന നിരവധി ലയങ്ങള്‍ക്ക് ഭാഗികമായി കേടുപാടുകളുണ്ടായി. പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതിബന്ധം നിലച്ചു.
റോഡില്‍ മരങ്ങള്‍ പിഴുതുവീണതിനാല്‍ രണ്ടുദിവസമായി ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ പുനലൂര്‍ തഹസില്‍ദാര്‍ ബി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ല. വൈദ്യുത കമ്ബികള്‍ പുനഃസ്ഥാപിക്കുന്ന ജോലികളും നടന്നുവരുന്നു. അഞ്ചല്‍-പുനലൂര്‍ പാതയില്‍ വെള്ളംകയറിയ അടുക്കളമൂല ഭാഗത്ത് വെള്ളമിറങ്ങി.
റോഡിനോടുചേര്‍ന്നൊഴുകുന്ന ചുടുകട്ടത്തോട്ടില്‍ വെള്ളമുയര്‍ന്നതാണ് റോഡില്‍ വെള്ളം കയറാന്‍ കാരണം. ശനിയാഴ്ച രാവിലെയോടെ വെള്ളമിറങ്ങി ഗതാഗതം സുഗമമായി. തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ താഴ്ത്തിയതോടെ കല്ലടയാറ്റിലെ ജലനിരപ്പും താണു. ഒരു ഷട്ടര്‍ ഒരു അടിയും രണ്ട് ഷട്ടറുകള്‍ അരയടിവീതവുമാണ് താഴ്ത്തിയത്. വെള്ളിയാഴ്ച രണ്ട് ഷട്ടറുകള്‍ ഏഴരയടിവരെ ഉയര്‍ത്തിയിരുന്നു. അണക്കെട്ടില്‍ ജലനിരപ്പ് 115.82 അടിയായി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.