''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്‍ട്ടിക് പോളാര്‍ എസ്ട്രീം എക്‌സ്‌പെഡഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പുനലൂര്‍ക്കാരന്‍ നിയോഗിന് ഇപ്പോള്‍ വേണ്ടത് നമ്മുടെയൊക്കെ പിന്തുണയാണ്



പുനലൂര്‍: ആര്‍ട്ടിക് പോളാര്‍ എസ്ട്രീം എക്‌സ്‌പെഡഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പുനലൂര്‍ക്കാരന്‍ നിയോഗിന് ഇപ്പോള്‍ വേണ്ടത് നമ്മുടെയൊക്കെ പിന്തുണയാണ്. വേള്‍ഡ് വൈഡ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള നിയോഗിന് ആര്‍ട്ടികില്‍ ഇന്ത്യന്‍ പതാക പാറിക്കാനായാല്‍ അത് ചരിത്ര നേട്ടമായിരിക്കും.
ലോകത്തിലെ അതിസാഹസിക പ്രകടനമായ ആര്‍ട്ടിക് പോളാര്‍ എസ്ട്രീമിന് റാങ്കില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ മാത്രമാണ് യോഗ്യത നേടുക എന്നിരിക്കെ ഒന്നാമതെത്താന്‍ നിയോഗിന് ഇന്ത്യക്കാരുടെ പിന്തുണ വേണം. നിയോഗിനെ പിന്തള്ളി പാകിസ്താന്‍ സ്വദേശി മുഷാഹിദ് ഷായാണ് പോളിംഗില്‍ ഒന്നാംസ്ഥാനത്ത്. പാകിസ്താനില്‍ മുഷാഹിദിനായി നടക്കുന്ന പ്രചരണമാണ് നിയോഗിനെ പിന്നിലാക്കിയത്.
ഇന്ത്യ-പാകിസ്താന്‍ തമ്മിലുള്ള പോരാട്ടമാണെന്നാണ് പ്രചരണം. ഇതിനായി പാകിസ്താനില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സെലിബ്രിറ്റികളുള്‍പ്പെടെ വന്‍ നിരയും സജീവമായി നിലകൊള്ളുന്നു. പല വിഭാഗങ്ങളിലായാണ് പോളിംഗ് നടക്കുന്നത്. പാകിസ്താനോടൊപ്പം ദി വേള്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്താണ് നിയോഗ്. സെന്‍ട്രല്‍ യൂറോപ്പ് വിഭാഗത്തില്‍ ഉള്‍പ്പെട്ട കിറ്റി സായയാണ് മൊത്തം പോളിംഗില്‍ ഒന്നാമത്.
300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക് മേഖല മൈനസ്  30 ഡിഗ്രി തണുപ്പും നേരിട്ട് മുറിച്ചുകടക്കുന്ന സാഹസിക പ്രകടനമാണ് ആര്‍ട്ടിക് പോളാര്‍ എക്‌സ്ട്രീം. കയ്യില്‍ പണമില്ലാതെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് റെക്കോഡിട്ട നിയോഗിന്റെ പുതിയ സ്വപ്‌ന സാക്ഷാത്കാരത്തിനായി നമുക്കും കൈകോര്‍ക്കാം.
ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ ഒരു പുനലൂര്‍ക്കാരന്റെ പേര് ചേര്‍ക്കുന്ന അതുല്ല്യ നിമിഷത്തില്‍ ഈ മിടുക്കന് വേണ്ടി വോട്ടുചെയ്യുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാകുക.
വോട്ടിങ്ങ് ലിങ്ക്: https://goo.gl/LrEZsj
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.