''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇളമ്പലില്‍ വാഹനാപകടം ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക് ;കോട്ടവട്ടം സ്വദേശി മനോജ് ആണ് മരിച്ചത്


കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ കോട്ടവട്ടം മുക്കിന് സമീപം മാരുതി ഷോറൂം സാരഥിയുടെ സമീപത്ത് നടന്ന വാഹനാപകടത്തില്‍.ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂരില്‍ നിന്നും കൊട്ടവട്ടത്തെക്ക് പോയ ബൈക്കും ചവറ തെക്കും ഭാഗത്ത് നിന്നും പുനലൂരിലേക്ക് വന്ന കാറുമാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ബൈക്കിൽ രണ്ടുപേരും കാറില്‍ നാല് പേരുമാണ് ഉണ്ടായിരുന്നത്.  ഓടിക്കൂടിയ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ വാഹനങ്ങളില്‍ നിന്ന് പുറത്തെത്തിച്ചത്.

ബൈക്ക് യാത്രികനായ കോട്ടവട്ടം സ്വദേശി മനോജിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും  ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കാറിലുണ്ടായിരുന്നവരെ കൊല്ലത്തെ സ്വകാര്യമെഡിക്കല്‍ കോളെജിലേക്കും കൊണ്ടുപോയി. 
വാഹനങ്ങള്‍ രണ്ടും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

പരുക്കേറ്റ കാർ യാത്രക്കാർ ചവറ തെക്കുംഭാഗത്ത് നിന്നും വന്ന ദേവകുമാര്‍,ഭാര്യ രഞ്ജിനി,മക്കളായ ഹരിദേവ്,സാദിക ബന്ധു രേഷ്മ എന്നിവരെ കൊല്ലം മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.