സന്തോഷിന്‍റെ വേര്‍പാട് നെല്ലിപ്പള്ളി വീടിനെ കണ്ണീരിലാഴ്ത്തി

കൊട്ടാരക്കര: സന്തോഷിന്റെ വേര്‍പാട് തലവൂര്‍ നെടുവന്നൂര്‍ നെല്ലിപ്പള്ളി വീടിനെ കണ്ണീരിലാഴ്ത്തി. സന്തോഷിന്റെ പിതാവ് ഗോപാലന്‍ പത്തുവര്‍ഷം മുന്‍പ് മരിച്ചതോടെ ചെറുപ്രായത്തില്‍ തന്നെ ആറംഗ കുടുംബത്തിന്റെ ഭാരം സന്തോഷിന്റെ ചുമലിലായി.
രണ്ടുവര്‍ഷം മുന്‍പ് മാതാവ് ചെല്ലമ്മയും മരിച്ചു. മൂത്ത സഹോദരന്‍ ശശി ടാപ്പിംഗ് തൊഴിലാളിയാണ്. സന്തോഷ് പത്തനാപുരത്തെ സ്വകാര്യ ലാബില്‍ ലാബ് അസിസ്റ്റന്റാണ്. ഈ വേതനം കൊണ്ടാണ് കുടുംബം നോക്കിയിരുന്നത്. ലാബില്‍ നിന്ന് ശേഖരിച്ച രക്തസാമ്ബിളുകള്‍ കൊല്ലത്തെത്തിച്ച്‌ റിസള്‍ട്ടുമായി ബൈക്കില്‍ മടങ്ങുമ്ബോഴാണ് അപകടരൂപത്തില്‍ അമിത വേഗതയിലെത്തിയ കാര്‍ സന്തോഷിന്റെ ജീവന്‍ അപഹരിച്ചത്. ജനുവരിയില്‍ കോന്നിയില്‍ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തി മിന്നുകെട്ടാന്‍ തയ്യാറായിരുന്ന സന്തോഷിനെ വിധി അതിനും അനുവദിച്ചില്ല.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.