
പുനലൂര്‍: പരശുരാമ പ്രതിഷ്ഠിതമായ അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി ചെങ്ങന്നൂര്‍ താഴണ്മം കണ്ഠരര് മോഹനരര്, ക്ഷേത്ര മേല്‍ശാന്തിമാരായ പി.യു.പ്രദീപ്, ശ്രീനാഥ് ശര്‍മ്മ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ് നടന്നു.
ചടങ്ങില്‍ ക്ഷേത്ര മേല്‍ശാന്തിമാര്‍, ഉപദേശക സമിതി അംഗങ്ങളായ കെ.സത്യശീലന്, കെ.ആര്.ഗോപി, എസ്.ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് ഉച്ചയ്ക്ക് 12 ന് കൊടിയേറ്റ് സദ്യ, വൈകുന്നേരം 6.30ന് ദീപാരാധന എന്നിവ നടന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് അന്നദാനം, ദീപാരാധന,ശ്രീഭൂതബലി എഴുന്നെ ള്ളത്ത്.
18 ന് രാവിലെ 11ന് ഉത്സവബലി, 12 ന് അന്നദാനം, രാത്രി 10.30ന് ചപ്രമെഴുന്നെള്ളിപ്പും കറുപ്പന് തുള്ളലും. 19 ന് രാവിലെ ഒന്‍പതിന ് ശ്രീഭൂതബലി, 12 ന് അന്നദാനം, രാത്രി 10.30 ന് കറുപ്പന് തുള്ളല്‍ 20ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5.30ന് ഭക്തിഗാനമേള, രാത്രി ഒന്‍പതിന് നാടകം, 11 ന് സിനിമാറ്റിക് ഡാന്‍സ്.
21 ന് ഉച്ചയ്ക്ക് 12ന് അന്നദാനം വൈകുന്നേരം ആറിന് കരോക്കെ ഭക്തിഗാനസുധ, എട്ടിന് മ്യൂസിക് ഫുഷന്‍ രാത്രി 11 ന് ഗാനമേള. 22 ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി എട്ടിന് ബാലേ- ശംഖു ചൂഡന്‍, 11ന് ബാലേ-കുംഭകര്ണ്ണന്, 23 ന് ഉച്ചക്ക് 12ന് അന്നദാനം, രാത്രി 7.30 ന് വരമൊഴിയാട്ടം - തീക്കോലങ്ങള്‍, തുടര്‍ന്ന് നോണ്‍ സ്റ്റോപ്പ് ഫോക്ക് ഷോ, രാത്രി 12 ന് നാടകം - പോലീസുകാരന്. 24 ന് രാവിലെ 11ന് പ്രസിദ്ധമായ രഥോത്സവം, കറുപ്പന് തുള്ളല്‍, ഉച്ചയക്ക് 12ന് അന്നദാനം, രാത്രി എട്ടിന് ബാലേ-വൈകുണ് oനാഥന്, രാത്രി 11.30 ന് പൂങ്കോവില് എഴുന്നെള്ളത്ത്. 25 ന് ഉച്ചയ് 12ന് അന്നദാനത്തോടെ ഉത്സവസമാപനം.