''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ ചൂ​ര​ക്കു​ളത്തുകാരുടെ മ​ന​സ് കവര്‍ന്നു; പ്ര​തീ​ക്ഷ പ​ക​ര്‍​ന്ന് ക​ളക്ട​റു​ടെ സ​ന്ദ​ര്‍​ശ​നം


അഞ്ചല്‍: അ​ഞ്ച​ല്‍ വെ​സ്റ്റ് സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി വൈ​ഷ്ണ​വി​ക്കും ഇ​ള​യ സ​ഹോ​ദ​രി വൈ​ശാ​ഖി​ക്കും സ്വ​പ്ന​തു​ല്യ​മാ​യ ഒ​രു നി​മി​ഷ​മാ​യി​രു​ന്നു അ​ത്.
രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് ഒ​രു​ങ്ങി​യി​റ​ങ്ങു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ കൊ​ച്ചു​വീ​ട്ടി​ലേ​ക്ക് ക​യ​റി​വ​രു​ന്ന​ത് സാ​ക്ഷാ​ല്‍ ജി​ല്ലാ കള​ക്ട​ര്‍. ആ​ദ്യ​ത്തെ അ​മ്പര​പ്പ് മാ​റാ​ന്‍ ക​ള​ക്ട​ര്‍ ഡോ.​എ​സ്.കാ​ര്‍​ത്തി​കേ​യ​ന്‍റെ ചി​രി മാ​ത്രം മ​തി​യാ​യി​രു​ന്നു കു​ട്ടി​ക​ള്‍​ക്ക്. പ​രാ​ധീ​ന​ത​ക​ളു​ടെ കാ​ഴ്ച്ച​ക​ള്‍ ക​ണ്ടും ക​ഥ​ക​ള്‍ കേ​ട്ടും ഇ​ട​പെ​ട​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യും പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ പ​ഠി​ച്ച്‌ മി​ടു​ക്ക​രാ​ക​ണ​മെ​ന്ന ഉ​പ​ദേ​ശ​മാ​യി​രു​ന്നു ക​ള​ക്ട​ര്‍ അ​വ​ര്‍​ക്ക് ന​ല്‍​കി​യ​ത്.

ബ്ലോ​ക്കി​ല്‍ ഒ​രു ദി​വ​സം ക​ള​ക്ട​ര്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച​ല്‍ ചൂ​ര​ക്കു​ളം പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ല്‍ ന​ട​ന്ന സ​ന്ദ​ര്‍​ശ​നം ജി​ല്ലാ ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി ചെ​ല്ലു​ന്ന​തി​ന്‍റെ നേ​ര​നു​ഭ​വ​മാ​യി.
കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ സ്ഥി​തി ക​ണ്ടും കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വാ​ത്സ​ല്യം പ​ക​ര്‍​ന്നും മു​തി​ര്‍​ന്ന​വ​രു​ടെ വാ​ക്കു​ക​ള്‍​ക്ക് ചെ​വി​കൊ​ടു​ത്തും ജി​ല്ലാ ക​ള​ക്ട​ര്‍ നീ​ങ്ങു​ന്പോ​ള്‍ അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​പ്പ​മു​ണ്ടായി​രു​ന്നു.
തു​ട​ര്‍​ന്ന് അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തെ സം​ബ​ന്ധി​ച്ച്‌ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ക​ള​ക്ട​റു​ടെ മു​ഖാ​മു​ഖം ന​ട​ന്നു. 23 വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ഗ​തി​വേ​ഗം പാ​ലി​ക്ക​ണ​മെ​ന്ന് കള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളി​ലെ വി​ജ​യ​മാ​തൃ​ക​ക​ള്‍ തി​ര​ഞ്ഞെ​ടു​ത്ത് ജി​ല്ലാ​ത​ല​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും.
സ​ന്പൂ​ര്‍​ണ പാ​ര്‍​പ്പി​ട പ​ദ്ധ​തി ലൈ​ഫി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ നി​റ​വേ​റ്റാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശ്ര​മി​ക്ക​ണം. പൂ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന വീ​ടു​ക​ളു​ടെ പ​ണി തീ​ര്‍​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ എ​സ്റ്റി​മേ​റ്റ് എ​ടു​ക്ക​ണം. ഇ​ത്ത​രം വീ​ടു​ക​ള്‍ നേ​രി​ട്ട് ചെ​യ്യാ​ന്‍ ശേ​ഷി​യി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച്‌ ന​ല്‍​ക​ണം.
ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കള​ക്ട​ര്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന - ക്ഷേ​മ​പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച്‌ ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധ​മു​ണ്ട ാക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന സ​മ​ഗ്ര വി​ക​സ​ന​മാ​ണ് സാ​ധ്യ​മാ​ക്കേ​ണ്ട താണെന്നും ​കള​ക്ട​ര്‍ പ​റ​ഞ്ഞു. യു​വ​ജ​ന​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തോ​ടെ​യാ​ണ് അ​ഞ്ച​ല്‍ ബ്ലോ​ക്കി​ലെ പ​രി​പാ​ടി സ​മാ​പി​ച്ച​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ചു സു​രേ​ഷ്, വൈ​സ് പ്ര​സി​. പി.​എ. ബാ​ല​ച​ന്ദ്ര​ന്‍, എ​ഡി​സി ജ​ന​റ​ല്‍ വി. ​സു​ദേ​ശ​ന്‍, ബി​.ഡി​.ഒ സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.