''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സുരേഷിൻറെ ഭിന്നശേഷിയിൽ വിരിയുന്നത് വർണപ്പേനകളും കുടകളും


അഞ്ചല്‍: ഒറ്റപ്പെടലില്‍ സങ്കടപ്പെടാതെ വർണപ്പേനകളും കുടകളും സ്വയം നിര്‍മ്മിച്ച്‌ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലും അല്ലാതെയും വില്‍ക്കുകയാണ് സുരേഷ് ബാബു. മനംനിറയെ സന്തോഷമാണ് 48-കാരനായ സുരേഷ് ബാബുവിന്. ഇത് ഇവരുടെ ജീവിതമാണെന്ന സത്യം മറ്റുള്ളവര്‍ തിരിച്ചറിയുന്നു.

മൂന്നാംവയസ്സില്‍ പോളിയോ ബാധിച്ച്‌ വീല്‍ച്ചെയറിലായതാണ് സുരേഷ്. ജീവിതപ്രതിസന്ധിയില്‍നിന്നു കരകയറാന്‍ തിരഞ്ഞെടുത്ത മാര്‍ഗം മാതൃകയാവുകയാണ്. ബീഡിതെറുത്ത് ഉപജീവനം നടത്തിവന്ന കരുകോണ്‍ കളീക്കല്‍ സുരേഷ് ബാബുവാണ് മറ്റുമാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ പുതിയ മാര്‍ഗം കണ്ടെത്തിയത്. ബീഡിയുടെ കച്ചവടം ഏറെക്കുറെ നിലച്ചപ്പോള്‍ പുതിയപാത സ്വയം തിരഞ്ഞെടുക്കുകയായിരുന്നു.

വാട്സ്‌ആപ്പ് കൂട്ടായ്മയിലൂടെ കിട്ടിയ വിവരങ്ങള്‍വച്ച്‌ കുട നിര്‍മാണം ആരംഭിച്ചു. നെറ്റിലെ വീഡിയോകള്‍ പരിശോധിച്ച്‌ കുടനിര്‍മാണത്തിന്റെ എല്ലാ വശങ്ങളും സ്വന്തമാക്കി. പിന്നീട് നിര്‍മിച്ച ബഹുവര്‍ണക്കുടകള്‍ വിപണിയിലെത്തിച്ചു. പക്ഷേ എല്ലാസമയത്തും കുടകള്‍ക്ക് ആവശ്യക്കാരില്ല, സീസണില്‍ മാത്രമാണ് ചെലവാകുന്നത്. കുട നിര്‍മാണത്തില്‍നിന്ന് പേപ്പര്‍ പേനയെന്ന സ്വപ്നപദ്ധതിയിലേക്ക് കടന്നതങ്ങനെയാണ്. പലനിറത്തിലുള്ള പേപ്പര്‍ ഉപയോഗിച്ച്‌ മനോഹരമായ പേനകള്‍ നിര്‍മിച്ചുതുടങ്ങി.

വര്‍ണപ്പേനകള്‍ക്ക് എട്ടുരൂപ, ആറുരൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഈ മനോഹരപേനയ്ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പേനയുടെ ചുവട്ടില്‍ ഒരു വിത്തുവച്ചാണ് അടിഭാഗം അടയ്ക്കുന്നത്. പേന ഉപയോഗിച്ചശേഷം വലിച്ചെറിയുമ്ബോള്‍ രണ്ടോ മൂന്നോ ദിവസംകൊണ്ട് നശിക്കും. പേനയിലെ വിത്തുകള്‍ മണ്ണില്‍ കിളിര്‍ക്കും. തനിക്ക് പ്രകൃതിക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഒരു സഹായമായി സുരേഷ് ഇതിനെ കാണുന്നു.

തന്റെ വീട്ടില്‍ ഒരു ഓട്ടോറിക്ഷയ്ക്കുപോലും കടന്നുവരാന്‍ പറ്റുന്ന വഴിയില്ല എന്നതാണ് സുരേഷിന്റെ ദുഃഖം. പ്രധാന കവലയില്‍നിന്ന് 160 മീറ്റര്‍ റോഡ് ടാറോ, കോണ്‍ക്രീറ്റോ ചെയ്താല്‍ മറ്റാരുടെയും സഹായമില്ലാതെ വീട്ടിലെത്താം. രണ്ടുപേര്‍ സുരേഷിനെ എടുത്താണ് ഇപ്പോള്‍ റോഡിലെത്തിക്കുന്നത്. കളക്ടര്‍ക്കും, പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് സുരേഷും 74 വയസ്സുള്ള അമ്മയും. ഫോണ്‍: 9809702254.

ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഒരു കമ്ബനിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനായി എട്ടംഗ ഡയറക്ടര്‍ ബോര്‍ഡും ഉണ്ട്. അതില്‍ അഞ്ചുപേരും വീല്‍ച്ചെയറില്‍ കഴിയുന്നവരാണ്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ പേര് ഹാന്‍ഡിക്രോപ്പ് ദിവ്യാംഗ ഇംപെക്സ് ലിമിറ്റഡ് എന്നാണ്. ഹാന്‍ഡിക്രോപ്പ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് കമ്ബനിയുടെ രൂപവത്കരണത്തിനുപിന്നില്‍. കടലാസ് നിര്‍മിതമായ പേന, ഡബ്ബി, കുട, എല്‍.ഇ.ഡി. ബള്‍ബ്, സോപ്പ്, ബാഗ് എന്നിവയും ഈ കൂട്ടായ്മയില്‍ നിര്‍മിക്കുന്നുണ്ട്. മലപ്പുറം, ഇടുക്കി, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലും ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റുകഴിഞ്ഞു. പാലക്കാട് ചുള്ളിമേടയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വെബ്സൈറ്റ്: hdil.org
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.