അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 4 പേര്‍ക്ക് പരിക്ക്


പത്തനാപുരം: പിറവന്തൂര്‍ വെട്ടിത്തിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയില്‍ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന മിനി ബസും ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ ടവേര കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.
മിനി ബസ് കാറിലിടിച്ച ശേഷം സമീപത്തെ വൈദൃുത തൂണിലിടിച്ച്‌ നില്‍ക്കുകയായിരുന്നു. വാന്‍ സമീപത്തെ കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്രവരെ പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചു.
മിനി ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പുനലൂര്‍ നിന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തി വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃരാരംഭിച്ചത്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.