കൊല്ലം:പുനലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം സപ്തദിന ക്യാമ്പിന് തുടക്കമായി. ടി.വി.ടി.എംഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന ക്യാമ്പ് നഗരസഭാ ചെയര്മാന് എം.എ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആര്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സഞ്ജു ബുക്കാരി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് വി.വി.ഉല്ലാസ് രാജ്, എക്സിക്യൂട്ടിവ് അംഗം ഡേവിഡ്, പ്രോഗ്രാം ഓഫീസര്‍ കെ.വി.അനില്‍, റെനി ആന്റണി, അജയകുമാര്‍, അശ്വതി പ്രഭന് എന്നിവര്‍ സംസാരിച്ചു. പ്രൊഫ.പി. കൃഷ്ണന്‍കുട്ടി, തോമസ് കുരുവിള എന്നിവര്‍ ക്ലാസെടുത്തു. ക്യാമ്പ് 29ന് സമാപിക്കും.