പുനലൂര്‍: കല്ലടയാറ്റില്‍ കമുകംചേരി ചെന്നിലമണ്‍ കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെന്നിലമണ്‍ ചരുവിലഴികത്ത് വീട്ടില്‍ മുരളീധരന് പിളള - പുഷ്പകുമാരി ദമ്ബതികളുടെ മകന് അനീഷ് എം. നായരാണ് (23) മരിച്ചത് . ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. നാല് കൂട്ടുകാര്‍ക്കൊപ്പമാണ് അനീഷ് കുളിക്കാനിറങ്ങിയത്. ഇതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തിയങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാസം പട്ടാളത്തില്‍ ജോലിക്കായി പോകാനിരിക്കവെയാണ് മരണം. പത്തനാപുരത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്: ബിപിന്‍.എം.നായര്‍ ( ആര്‍മി) സംസ്കാരം പിന്നീട്.