''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൈവിട്ടുപോയെന്നുകരുതിയ ജീവിതവുമായി പ്രവീണ്‍ പ്രഭാകരന്‍ വീട്ടില്‍ തിരിച്ചെത്തി


പത്തനാപുരം : കൈവിട്ടുപോയെന്നുകരുതിയ ജീവിതവുമായി പ്രവീണ്‍ പ്രഭാകരന്‍ വീട്ടില്‍ തിരിച്ചെത്തി. 'എനിക്കെന്റെ അമ്മയെ ഇനി കാണാന്‍ പറ്റുമെന്നു വിചാരിച്ചതല്ല... 'കെനിയന്‍ ജയിലില്‍നിന്ന് മോചിതനായശേഷം വീട്ടിലെത്തിയ പ്രവീണ്‍ അച്ഛനമ്മമാരെ ചേര്‍ത്തുപിടിച്ച്‌ പറയുമ്ബോള്‍ അച്ഛന്റെയും മകന്റെയും കണ്ണുകള്‍ ഈറനണിഞ്ഞു. എന്നാല്‍ അമ്മയുടെ മുഖം നിര്‍വികാരമായിരുന്നു.
മകനെത്തിയത് ആ അമ്മ അറിയാതെപോയോ എന്ന് സംശയമുണര്‍ത്തിയ നിമിഷങ്ങള്‍. മൂന്നുവര്‍ഷംമുന്‍പ് പ്രവീണ്‍ കെനിയയില്‍ ജയിലഴിക്കുള്ളിലായെന്ന വാര്‍ത്ത കേട്ടതോടെയാണ് അമ്മയുടെ മനോനില തകരാറിലായത്.
2014 ജൂലായ് 15-ന് പത്തനാപുരം പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ സംഭവിച്ചത് രണ്ടുദുരന്തങ്ങളായിരുന്നു. മറൈന്‍ എന്‍ജിനീയറിങ് കഴിഞ്ഞ് കപ്പലില്‍ ട്രെയിനിയായി പോയ മൂത്തമകന്‍ പ്രവീണ്‍ കെനിയയില്‍ ജയിലഴിക്കുള്ളിലായി എന്ന വാര്‍ത്ത അന്നാണ് വീട്ടുകാര്‍ അറിയുന്നത്. ഇടിത്തീപോലെ കാതുകളില്‍ വന്നലച്ച വാര്‍ത്തകേട്ട് ബോധംമറഞ്ഞ അമ്മ ദേവയാനിയുടെ മനോനില തകരാറിലായി. ഓര്‍മതെളിയുമ്ബോള്‍ മകനെ വിളിച്ചുകരയുന്ന ആ അമ്മയുടെ ഓര്‍മകളില്‍നിന്ന് ക്രമേണ മകനും ഇല്ലാതാവുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് വീട്ടുപടിക്കലെത്തി അച്ഛന്‍ പ്രഭാകരന്‍ നായരുടെ കൈപിടിച്ച്‌ മുറ്റത്തെത്തിയ പ്രവീണ്‍ ആദ്യം അന്വേഷിച്ചതും അമ്മയെ ആണ്. ബന്ധുക്കളുടെ വലയത്തില്‍ അമ്മയും മകനും തമ്മില്‍ മൂന്നര വര്‍ഷത്തിനുശേഷമുള്ള കൂടിക്കാഴ്ച കണ്ടുനിന്നവരുടെ കണ്ണുകള്‍ നനയിച്ചു. മകന്റെ കരവലയത്തിലൊതുങ്ങി ഒരുവേള മോനേ എന്നുവിളിച്ചു. പിന്നെ മകന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാത്ത നിര്‍വികാരതമാത്രം. മകനെത്തിയത് അമ്മ അറിഞ്ഞോ എന്ന സംശയമായിരുന്നു മറ്റുള്ളവര്‍ക്ക്.
മകനെത്തുമ്ബോള്‍ അവസ്ഥയ്ക്ക് മാറ്റമുണ്ടായേക്കാമെന്ന ഡോക്ടറുടെ വാക്കുകളിലാണ് ഇനി കുടുംബത്തിന്റെ പ്രതീക്ഷ. കെനിയന്‍ സമുദ്രാതിര്‍ത്തിയില്‍ 2014 ജൂലായ് മൂന്നിനാണ്, പ്രവീണ്‍ ജോലിക്കുകയറിയ ഇറാനിയന്‍ കപ്പല്‍ പോലീസ് പിടിയിലായത്. കപ്പലിലുള്ളവരറിയാതെ കപ്പല്‍ പാക്കിസ്ഥാനിക്ക് കൈമാറ്റം ചെയ്തശേഷമുള്ള ആദ്യയാത്രയായിരുന്നു. ഏഴിന് കപ്പലില്‍ നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രവീണും ഹരിയാണ സ്വദേശി വികാസും ഉള്‍പ്പെടെ പത്തുജീവനക്കാര്‍ പിടിയിലായപ്പോഴാണ് ചതി അറിഞ്ഞതെന്ന് പ്രവീണ്‍ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വിചാരണപോലുമില്ലാതെ ജയിലില്‍ കഴിഞ്ഞ ഇവരുടെ മോചനത്തിനായി ആദ്യശ്രമമുണ്ടായത് മലയാളി അസോസിയേഷന്റെ ഭാഗത്തുനിന്നാണ്. പിന്നീട് കേസ് നടത്തുന്നതിനും മറ്റുമായി പത്തനാപുരം മറൈന്‍ ഫോറം ചാരിറ്റീസ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഹൈക്കമ്മിഷന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് സഹായമുണ്ടായി. ഒരുമാസംമുന്‍പ് പ്രവീണിനെ വിട്ടയയ്ക്കാന്‍ കീഴ്ക്കോടതി വിധി ആയതാണ്. പ്രോസിക്യൂഷന്‍ അപ്പീല്‍ പോയതിനാല്‍ ഹൈക്കോടതിയുടെ അന്തിമവിധിവരെ കാക്കേണ്ടിവന്നു.
വ്യാഴാഴ്ച ജയില്‍ മോചിതനായശേഷം അധികൃതര്‍ കാര്യങ്ങളെല്ലാം വേഗത്തിലാക്കി. ശനിയാഴ്ച പുലര്‍ച്ചെ മുംെബെയിലും പിന്നീട് തിരുവനന്തപുരത്തും വിമാനമിറങ്ങിയ പ്രവീണിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു. വീട്ടിലെത്തിയ പ്രവീണിനെ കൊടിക്കുന്നില്‍ സുരേഷ് എം.പി.യും മറൈന്‍ ഫോറം പ്രസിഡന്റ് ജോജി മാത്യുജോര്‍ജും പ്രവര്‍ത്തകരും തടിച്ചുകൂടിയ നാട്ടുകാരും സ്വീകരിച്ചു.
'എല്ലാം അവസാനിച്ചെന്നു കരുതിയതാണ്. ഇനിയെല്ലാം പുതുതായി തുടങ്ങണം. കണ്ടിട്ടില്ലാത്ത ഒരുപാടാളുകള്‍ സഹായിച്ചു. എല്ലാവര്‍ക്കും നന്ദി'-പ്രവീണ്‍ പറഞ്ഞു.

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.