''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കായകൽപ്പ പുരസ്കാരം പുനലൂർ താലൂക്ക് ആശുപത്രിക്ക് ലഭിച്ചു


കായകൽപ്പ പുരസ്കാരം പുനലൂർ താലൂക്ക് ആശുപത്രിക്കും ലഭിച്ചു . ഈ വർഷത്തെ കായകല്പ പുരസ്കാരം താലൂക്കാശുപത്രിയിൽ കേന്ദ്രസർക്കാരിന്റെ സ്വച്ഛഭാരത് അഭിയാൻ പദ്ധതിയിൽ പ്പെടുത്തി സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രി എന്നുള്ള പുരസ്കാരത്തിനായി സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ പുനലൂർ താലൂക്ക് ആശുപത്രി സംസ്ഥാനത്ത് ഒന്നാമതെത്തി 15 ലക്ഷം രൂപയും,പ്രശസ്തി പത്രവുമാണ് അവാർഡ്. ഇന്ത്യയിലെ കായകല്പ പരമോന്നത പുരസ്കാരത്തിന് കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ചു അഖിലേന്ത്യാതലത്തിൽ പുനലൂര്‍ താലൂക്കാശുപത്രി ഇനി മത്സരിക്കും. വൃത്തിയും വെടിപ്പുമുള്ള ആശുപത്രിയും അനുബന്ധ സംവിധാനങ്ങളും അവിടെ എത്തുന്ന രോഗികൾക്ക് രോഗവിമുക്തി നൽകുന്നു എന്നുമാത്രമല്ല രോഗിയിലും കൂട്ടിരിപ്പുകാരും അവിടെയെത്തുന്ന മറ്റുള്ളവരിലും ശുചിത്വബോധം ഉണ്ടാക്കുന്നു. ഇത്തരത്തിൽ സുജിത്ത് ബോധമുള്ള  ഒരു പുതിയ സമൂഹസൃഷ്ടിയിൽ പൊതു സമൂഹത്തിനും മാർഗദർശിയാവേണ്ടത് ആശുപത്രികളാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തലുകൾ നടക്കുന്നത് മുന്നൂറോളം ശുചിത്വ ചികിത്സാ സംവിധാനങ്ങൾ പരിശോധിച്ചാണ് കായകല്പ അവാർഡ് നിർണയിക്കുന്നത്.നൂറില്‍ നൂറ് മാർക്ക് നേടിയാണ് പുനലൂര്‍ താലൂക്ക് ആശുപത്രി സംസ്ഥാനത്തെ ഒന്നാമതായി എത്തിയത്.

വിവിധങ്ങളായ മൂന്നു തലത്തിലുള്ള സങ്കീർണ്ണമായ അവാർഡ് നിർണയ കമ്മിറ്റികളുടെ പരിശോധനകളുടെ ഒടുവിലാണ് ഇത്തരത്തിൽ ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ സ്വപ്നതുല്യമായ ഒരു നേട്ടമാണ് നൂറിൽ നൂറ് മാർക്ക് എന്നതിലൂടെ പുനലൂർ താലൂക്ക് ആശുപത്രി നേടിയത് എന്ന് നിസ്സംശയം പറയാം. വ്യത്യസ്തമായ പ്രവർത്തന ശൈലി കൊണ്ട് പുനലൂർ താലൂക്ക് ആശുപത്രി ഭാരതത്തിനും മാതൃകയായിരുന്നു. കഴിഞ്ഞകാലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ രണ്ട് വർഷത്തെ മികച്ച ആശുപത്രി എന്നതും നാലുവർഷത്തെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഇത് ഈ നാടിന്റെ വിജയമാണെന്ന് നഗരസഭയും, എച്ച് .എം.സിയും, പൊതുജനങ്ങളും, ആശുപത്രി ജീവനക്കാരും ഒരുമിച്ച് ചേർന്നപ്പോൾ കിട്ടിയ ബൃഹത്തായ പുരസ്കാരം ആണെന്നും ഇതിനു വേണ്ടി പരിശ്രമിക്കുകയും പുനലൂര്‍ താലൂക്ക് ആശുപത്രിയെ ഒരു മഹത്തരമായ ആതുരാലയം ആക്കി മാറ്റിത്തീർത്ത മുഴുവൻ ആശുപത്രി ജീവനക്കാർക്കും മറ്റുള്ളവർക്കും നഗരസഭാ ചെയർമാൻ എം.എ രാജഗോപാലും, ആശുപത്രി സൂപ്രണ്ട് ഡോ:ഷാഹിര്‍ഷയും അഭിനന്ദനം അറിയിച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.