''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക്ഷീരകര്‍ഷകരെ കാര്‍ഷികമേഖലയിലും,തൊഴിലുറപ്പ് പദ്ധതിയിലും ഉള്‍പ്പെടുത്തണമെന്ന് മന്ത്രി കെ.രാജു


പത്തനാപുരം : ക്ഷീരകര്‍ഷകരെ കാര്‍ഷികമേഖലയിലും,തൊഴിലുറപ്പ് പദ്ധതിയിലും ഉള്‍പ്പെടുത്തണമെന്നും മന്ത്രി കെ.രാജു പറഞ്ഞു. പത്തനാപുരത്ത് നടക്കുന്ന ക്ഷീരകര്‍ഷക, കാര്‍ഷികോത്പന്ന പ്രദര്‍ശന-വിപണന മേളയായ ബ്ലോക്ക് ഫെസ്റ്റ്-2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷീരമേഖലയെ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടുത്തണമെന്നത് നാളുകളായുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ്. ഇതിലൂടെമാത്രമേ ക്ഷീര-മൃഗസംരക്ഷണ മേഖലകളെ പരിപോഷിപ്പിക്കാനാവൂ. കേരളം പ്രാമുഖ്യം കൊടുക്കേണ്ട മേഖലയാണിത്.

പാല്‍ ഉത്പാദനത്തില്‍ ഒരുവര്‍ഷംകൊണ്ട് 17 ശതമാനത്തിന്റെ വര്‍ധന കൈവരിക്കാന്‍ സംസ്ഥാനത്തിനായി. എന്നാല്‍ മുട്ട, കോഴിയിറച്ചി എന്നിവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

സംസ്ഥാനത്തുനിന്ന് ദിവസവും കോടിക്കണക്കിന് രൂപയാണ് അന്യസംസ്ഥാന ലോബികള്‍ ഈയിനത്തില്‍ കൊണ്ടുപോകുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങി മുട്ട, കോഴിയിറച്ചി മേഖലയെ പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി., എസ്.സജീഷ്, എന്‍.രാജന്‍, കല്ലട രമേശ്, ഐസക് തയ്യില്‍, സുനിത രാജേഷ്, കെ.ബി.സജീവ്, രഞ്ജിത്ത് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.