''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ കൊട്ടാരക്കര റോഡ് ഉപരോധിച്ചു


കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, അഞ്ചുമാസമായി മുടങ്ങി കിടക്കുന്ന പെന്‍ഷന്‍ അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെ.എസ്.ആ.ടി.സി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ജില്ലയിലെ പെന്‍ഷന്‍കാര്‍ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു.
രാവിലെ പത്തുമണിയോടെ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്ന് നൂറുകണക്കിന് പെന്‍ഷന്‍കാര്‍ പ്രകടനമായി പുലമണ്‍ ജംഗ്ഷനിലെത്തി റോഡ് ഉപരോധിക്കുകയായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ സമരം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി വിജയകുമാര്‍, വൈസ് പ്രസിഡന്റ് പ്രേമചന്ദ്രന്‍നായര്‍, ട്രഷറര്‍ പങ്കജാക്ഷന്‍ ആചാരി, കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് എന്‍. ചന്ദ്രന്‍പിള്ള, സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ശശിധരന്‍പിള്ള, ആര്‍. ആനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയകുമാര്‍ സ്വാഗതവും പെരേര നന്ദിയും പറഞ്ഞു. 12 മണിയോടെ സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.