''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​ന​ത്തി​ന് ജ​ന്മ​നാ​ട്ടി​ല്‍​ സ്മാ​ര​കം വരുന്നു


പ​ത്ത​നാ​പു​രം:​ സാ​ഹി​ത്യ ര​ച​ന​യി​ലൂ​ടെ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ പ്രി​യ എ​ഴു​ത്തു​കാ​രി​ക്ക് ജ​ന്മ​നാ​ട്ടി​ല്‍ സ്മാ​ര​കം ഉ​യ​രു​ന്നു.
സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് സ​മൂ​ഹം ന​ല്‍​കി​യ വി​ല​ക്കു​ക​ള്‍​ക്കെ​തി​രെ സാ​ഹി​ത്യ കൃ​തി​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച എ​ഴു​ത്തു​കാ​രി​യാ​യി​രു​ന്നു ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ്ജ​നം. 1909 ല്‍ ​പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ കു​ന്നി​ക്കോ​ട് കോ​ട്ട​വ​ട്ടം തേ​ന്‍​കു​ന്ന​ത്ത് മ​ഠ​ത്തി​ല്‍ ദാ​മോ​ദ​ര​ന്‍ പോ​റ്റി​യു​ടെ മ​ക​ളാ​യി ജ​നി​ച്ച ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​നം മു​പ്പ​തി​ലേ​റെ കൃ​തി​ക​ള്‍ ര​ചി​ച്ചു.
മൂ​ടു പ​ട​ത്തി​ല്‍, ആ​ദ്യ​ത്തെ ക​ഥ​ക​ള്‍, ത​ക​ര്‍​ന്ന ത​ല​മു​റ, കാ​ല​ത്തി​ന്‍റെ ഏ​ടു​ക​ള്‍, കി​ളി​വാ​തി​ലി​ലൂ​ടെ, കൊ​ടു​ങ്കാ​റ്റി​ല്‍ നി​ന്ന്, ക​ണ്ണീ​രി​ന്‍റെ പു​ഞ്ചി​രി, ഇ​രു​പ​തു വ​ര്‍​ഷ​ത്തി​നു ശേ​ഷം, അ​ഗ്നിപു​ഷ്പ​ങ്ങ​ള്‍, സ​ത്യ​ത്തി​ന്‍റെ സ്വ​രം, വി​ശ്വ​രൂ​പം, ഇ​ഷ്ട​ദേ​വ​ത, അം​ബി​കാ​ഞ്ജ​ലി, പ​വി​ത്ര​മോ​തി​രം, ധീ​രേ​ന്ദു മ​ജും​ദാ​രു​ടെ അ​മ്മ, തെര​ഞ്ഞെ​ടു​ത്ത ക​ഥ​ക​ള്‍. എ​ന്നി​വ​യാ​ണ് ക​ഥ​ക​ള്‍.​ ല​ളി​താ​ഞ്ജ​ലി, ഓ​ണ​ക്കാ​ഴ്ച, ശ​ര​ണ​മ​ഞ്ജ​രി, ഭാ​വ​ദീ​പ്തി, നി​ശ​ബ്ദ സം​ഗീ​തം, ഒ​രു പൊ​ട്ടി​ച്ചി​രി, ആ​യി​ര​ത്തി​രി എ​ന്നീ ക​വി​ത​ക​ളും പു​ന​ര്‍​ജന്‍‌​മം, വീ​ര സം​ഗീ​തം തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളും കു​ഞ്ഞോ​മ​ന, ഗോ​സാ​മി പ​റ​ഞ്ഞ ക​ഥ, തേ​ന്‍ തു​ള്ളി​ക​ള്‍, ഗ്രാ​മ ബാ​ലി​ക എ​ന്നീ ബാ​ല സാ​ഹി​ത്യ​വും അ​ഗ്നി സാ​ക്ഷി എ​ന്ന നോ​വ​ലും എ​ഴു​തി.
സീ​ത മു​ത​ല്‍ സാ​വി​ത്രി വ​രെ എ​ന്ന പ​ഠ​ന​വും അ​ത്മ​ക​ഥ​യ്‌​ക്ക് ഒ​രാ​മു​ഖം എ​ന്ന ആ​ത്മ​ക​ഥ​യും ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​ന​ത്തി​ന്‍റെ സൃ​ഷ്ടി​ക​ളാ​ണ് . സ്ത്രീ​ക​ള്‍​ക്ക് സ്വാ​ത​ന്ത്ര്യം അ​നാ​വ​ശ്യ​മെ​ന്ന് ന​മ്പൂ​തി​രി സ​മു​ദാ​യം ക​രു​തി​യി​രു​ന്ന കാ​ല​ത്ത് സാ​ഹി​ത്യ​ത്തി​ല്‍ മാ​യാ​ത്ത വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ല​ളി​താം​ബി​ക ത​ന്‍റെ ര​ച​ന​ക​ളി​ലൂ​ടെ സാ​മൂ​ഹ്യ തി​ന്‍‌​മ​ക​ളോ​ട് ക​ല​ഹി​ക്കു​ക​യാ​യി​രു​ന്നു.
സ്ത്രീ ​വി​ദ്യാ​ഭ്യാ​സം വി​ല​ക്കി​യി​രു​ന്ന കാ​ല​ത്ത് പോ​ലും മ​ല​യാ​ള​ത്തി​നും സം​സ്കൃ​ത​ത്തി​നും പു​റ​മെ ഇം​ഗ്ലീ​ഷി​ലും അ​വ​ര്‍ പ​രി​ജ്ഞാ​നം നേ​ടി.​സ്വ​ന്തം സ​മു​ദാ​യ​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന് സാ​ഹി​ത്യ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ്, പാ​ഠ​പു​സ്ത​ക ക​മ്മി​റ്റി എ​ന്നീ മേ​ഖ​ല​ക​ളി​ലും ല​ളി​താം​ബി​ക പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു .
1987 ഫെ​ബ്രു​വ​രി ആറിന് ​ല​ളി​താം​ബി​ക സാ​ഹി​ത്യ ലോ​ക​ത്ത് നി​ന്നും വി​ട​വാ​ങ്ങി.​ വി​ശ്വ​സാ​ഹി​ത്യ​കാ​രി​ക്ക് വേ​ണ്ടി ജ​ന്മ​നാ​ട്ടി​ല്‍ ഒ​രു സ്മാ​ര​കം നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെന്ന് പ​ത്ത​നാ​പു​രം എംഎ​ല്‍എ ​കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ ‍ പ​റ​ഞ്ഞു.​ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 25 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് സാം​സ്കാ​രി​ക മ​ന്ദി​രം നി​ര്‍​മ​ിക്കു​ന്ന​ത്. ​അ​ഞ്ച് മാ​സ​ത്തി​നു​ള​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കും.​
ജ​ന്മ​നാ​ടി​ന്‍റെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ സ​ഫ​ല​മാ​കാ​ന്‍ പോ​കു​ന്ന​ത് . കോ​ട്ട​വ​ട്ടം ജം​ഗ്ഷ​നി​ലെ ലൈ​ബ്ര​​റി​യോ​ട് ചോ​ര്‍​ന്നാ​ണ് സാം​സ്കാ​രി​ക സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.