
പുനലൂര്‍:മണിയാര്‍ അഷ്ടമംഗലം തരംഗിണി കലാകായിക ക്ലബ്ബിന്റെ നാലാം വാര്‍ഷികാഘോഷം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് മണിയാര്‍ സര്‍ക്കാര്‍ യു.പി.സ്കൂളില്‍ രക്ഷാധികാരി എസ്.പൊടിയന് പിള്ള പതാക ഉയര്‍ത്തും. ഒന്‍പതിന് നടക്കുന്ന റിഫ്ളക്സോളജി രോഗനിര്‍ണയ ക്യാമ്പ് പുനലൂര്‍ നഗരസഭാ ചെയര്മാന് എം.എ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴുമുതല്‍ ഷട്ടില്‍ ടൂര്‍ണമെന്റ്. ഞായറാഴ്ച മത്സരങ്ങള്‍ തുടരും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. പത്തനാപുരം ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് മുഖ്യപ്രഭാഷണം നടത്തും. ക്ലബ്ബ് പ്രസിഡന്റ് ആര്.സിബി അധ്യക്ഷനാവും. രാത്രി പത്തുമുതല്‍ മാജിക് ഷോ.