''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ആഗ്രോയില്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ മിന്നല്‍പ്പരിശോധന; ജീവനക്കാര്‍ക്ക് എട്ടിന്റെ പണി


പുനലൂര്‍: കൃഷിവകുപ്പിന്റെ കീഴിലുള്ള ആഗ്രോ ഫ്രൂട്ട്സ് ഫാക്ടറിയിലും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനത്തിലും മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ മിന്നല്‍പ്പരിശോധന. അധികൃതരുടെ നിരുത്തരവാദപരമായ സമീപനം നേരില്‍ ബോധ്യപ്പെട്ട മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉപ യൂണിറ്റായി പുനലൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാക്ടറിയില്‍ വ്യാഴാഴ്ച മൂന്നരയോടെയാണ് മന്ത്രി എത്തിയത്. ഫാക്ടറിയോടു ചേര്‍ന്ന പരിശീലന ഇന്‍സ്റ്റിട്ട്യുട്ടിലേക്കാണ് മന്ത്രി ആദ്യം പോയത്. ഇന്‍സ്റ്റിട്ട്യുട്ടിന്റെ മുറ്റത്ത് തുരുബെടുത്തു നശിക്കുന്ന 30 കൊയ്ത്തു-മെതിയന്ത്രം കണ്ട മന്ത്രി അമ്പരന്നു. 20 കോടി ചെലവഴിച്ചു വാങ്ങിയ ഈ യന്ത്രങ്ങളില്‍ പലതും തുരുമ്പേടുത്ത് പ്രവര്‍ത്തനരഹിതമായ നിലയിലായിരുന്നു. ഉടന്‍ തന്നെ കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറെ ഫോണില്‍ വിളിച്ച മന്ത്രി, യന്ത്രം സംബന്ധിച്ച ഫയലുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്‍സ്റ്റിട്ട്യുട്ടില്‍ കുട്ടികള്‍ മന്ത്രിക്കു മുന്നില്‍ പരാതിയുടെ കെട്ടഴിച്ചു. ഹോസ്റ്റലില്‍ ആഹാരം വെച്ചുകഴിക്കാന്‍ സൗകര്യമില്ലെന്നതടക്കമുള്ള പരാതികളായിരുന്നു കുട്ടികളുടേത്. പ്രശ്നങ്ങള്‍ അടിയന്തരമായി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കുട്ടികളുടെ കാര്യങ്ങള്‍ കൂടുതല്‍ പരിഗണിക്കാന്‍ ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ജ്യൂസ് നിര്‍മാണ ഫാക്ടറിയിലെത്തിയപ്പോഴാണ് മന്ത്രി രോഷാകുലനായത്. നിലത്ത് തറയോടു പോലും പാകാത്ത ഫാക്ടറി കെട്ടിടവും സ്ഥലസൗകര്യമില്ലാത്ത ഓഫീസും കണ്ട മന്ത്രി ചൊടിച്ചു.

ജീവനക്കാര്‍ക്ക് ഉത്തരവാദിത്വം ഉണ്ടാവേണ്ടതുണ്ടെന്ന് മന്ത്രി കയര്‍ത്തു. ജീവനക്കാര്‍ ന്യായീകരിക്കാന്‍ ആരംഭിച്ചത് മന്ത്രിയെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. വര്‍ഷങ്ങളായി ജനറല്‍ മാനേജര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നതും മാര്‍ക്കറ്റിങ്ങിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും മന്ത്രിയെ അമ്പരപ്പിച്ചു. ഫാക്ടറി കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സി.പി.ഐ. പുനലൂര്‍ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, സെക്രട്ടേറിയറ്റ് അംഗം ജോബോയ് പെരേര എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ പുനലൂരിലെ ജ്യൂസ് നിര്‍മാണ യൂണിറ്റ് പുനരുദ്ധരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. 'ജ്യോതി' എന്ന പേരില്‍ പ്രസിദ്ധമായ ശീതളപാനീയം വീണ്ടും പഴയ പ്രതാപത്തോടെ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാക്ടറിയില്‍ മിന്നല്‍പ്പരിശോധന നടത്തിയശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാക്ടറി നവീകരിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കാന്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ.) വഴി ഇതിനുള്ള പണം കണ്ടെത്താനാണ് ശ്രമം. ഫാക്ടറിയുടെ സാധ്യത വളരെ വലുതാണ്. പുനലൂരിലെ യൂണിറ്റിനൊപ്പം വാഴക്കുളത്തെ രണ്ട് ഫാക്ടറികളും നവീകരിക്കും. ആറുമാസത്തിനുള്ളില്‍ ഫാക്ടറി നവീകരിക്കാനാണ് ശ്രമം-മന്ത്രി പറഞ്ഞു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.