''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൊതുവിദ്യാഭ്യാസരംഗത്ത് കാലത്തിന് അനുസരിച്ചുള്ള മാറ്റം ഉണ്ടാകുന്നില്ല: മന്ത്രി കടകംപളളി സുരേന്ദ്രന്‍


പുനലൂര്‍: ഫീസ് ഒന്നര ലക്ഷമാക്കണമെന്ന എ.ഐ.സി.ടി.ഇ നിര്‍ദേശം വന്നതോടെ വിദ്യാര്‍ഥികളെ കിട്ടാതെ ബുദ്ധിമുട്ടിലായ എന്‍ജിനീയറിങ് കോളജുകള്‍ പ്രതിസന്ധിയിലായെന്നും
അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റം പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നില്ലെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. 2017ല്‍ എത്തിനില്‍ക്കുമ്പോഴും 1957ലെ അടിസ്ഥാന വികസനമാണു വിദ്യാഭ്യാസ രംഗത്തുളളതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിന്റെ അധീനതയിലുളള പത്തനാപുരം കുരിയോട്ടുമല എന്‍ജിനീയറിങ് കോളജില്‍ പുതുതായി പണികഴിപ്പിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേപ്പിന്റെ അധീനതയിലുളള കോളജുകളുടെ പ്രവര്‍ത്തനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ മുന്‍ കൈയെടുത്തു പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്നര കോടിരൂപ ചെലവഴിച്ചാണു കേപ്പിന്റെ അധീനതയിലുള്ള കോളജില്‍ പുതിയ രണ്ടു കെട്ടിടങ്ങള്‍ നിര്‍മിച്ചത്. കെ.ബി. ഗണേഷ് കുമാര്‍  എം.എല്‍.എ. അധ്യക്ഷതവഹിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഉന്നത റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, കേപ്പ് ഡയറക്ടര്‍ ഡോ. ആര്‍. ശശികുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.എസ്. അനന്ദലക്ഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്. വേണുഗോപാല്‍, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശശികല, ബി. അജയകുമാര്‍, എസ്.
ജഗദീശന്‍, കെ.വാസുദേവന്‍, എ. നജീബ് ഖാന്‍, റിയാസ് മുഹമ്മദ്, ജെസി തോമസ്, കെ. തോമസ്, എലിക്കാട്ടൂര്‍ രാജേന്ദ്രകുമാര്‍, ബി. സൂരാജ്, സിജുകോശി എന്നിവര്‍ പ്രസംഗിച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.