''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ തൂക്കുപാലത്തിന്റെ നടപ്പലകകള്‍ ഇളകുന്നു;


പുനലൂര്‍: ഒരുകോടി മുപ്പത്തഞ്ചുലക്ഷം രൂപ ചെലവഴിച്ച് ഒന്നരവര്‍ഷം മുന്‍പ് പുനരുദ്ധരിച്ച പുനലൂര്‍ തൂക്കുപാലത്തിന്റെ നടപ്പലകകള്‍ ഇളകുന്നു. പലകകള്‍ ഉറപ്പിച്ച നട്ടും ബോൾട്ടും ഇളകിയതാണ് കാരണം. ഇത് കല്ലടയാറിനു കുറുകെയുള്ള പാലത്തിൽ സഞ്ചാരം അപകടത്തിലാക്കുന്നു.
പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകത്തിനാണ് ഈ അവസ്ഥ. പാലത്തിന്റെ പടിഞ്ഞാറേ കമാനത്തോടു ചേർന്നുള്ള പലകകളാണ് കൂടുതലും ഇളകിയിട്ടുള്ളത്. മിക്ക പലകകളും ഉറപ്പിച്ച നട്ടുകൾ ഇളകി നഷ്ടപ്പെട്ടിട്ടുണ്ട്. നടക്കുമ്പോൾ അവ ഇളകുന്നു. കൊച്ചുകുട്ടികൾ അടക്കം നൂറുകണക്കിന് സഞ്ചാരികള്‍ ദിവസവും വന്നുപോകുന്ന പാലമാണിത്.
നടപ്പലകകള്‍ തകര്‍ന്നതിനെത്തുടർന്ന് 13 കൊല്ലം അടച്ചിട്ടിരുന്ന പാലം പുനരുദ്ധരിച്ച് കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് തുറന്നത്. ഇതിനായി 114.6 ഘനമീറ്റർ കമ്പകത്തടി ഉപയോഗിച്ചു. വനത്തിൽ വീണുകിടന്ന മരങ്ങൾ മുറിച്ചെടുത്ത് പ്രത്യേക രാസപ്രവർത്തനത്തിലൂടെ ജലാംശം നീക്കി പലകകളാക്കിയാണ് പാലത്തിൽ ഉപയോഗിച്ചത്. വനംവകുപ്പിന്റെ പീച്ചിയിലുള്ള റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു ഇത്. ഈ പലകകൾ കൂറ്റൻ ഉരുക്ക് ഗർഡറുകളിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് മുറുക്കിയാണ് നടപ്പാത സജ്ജമാക്കിയത്. ഈ പലക ഇളകിയാൽ സഞ്ചാരികൾ വീഴുന്നത് അഴമേറിയ ആറ്റിലേക്കാണ്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.