''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ തൂക്കുപാലത്തിന്റെ ചരിത്രം


1872 ലെ അന്നത്തെ മദ്രാസ് ഗവര്‍ണർ  'ഫയര്‍ ധ്വര' തിരുവിതാംകൂർ സന്ദർശനം നടത്തി. മാൾട്ട് എന്ന ധ്വരയായിരുന്നു. ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറി. തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു ആയിരുന്നു. മദ്രാസിൽ നിന്നും ഗവർണർ തിരുവിതാംകൂർ സന്ദർശിച്ചപോൾ പോളിറ്റിക്കൽ സെക്രട്ടറി ദിവാൻജി മാധവറാവുവിനോട് ഒരാവശ്യം ഉന്നയിച്ചു. 'കല്ലടയാറിനു കുറുകെ ഒരു പാലം പണിയുക'. ദിവാൻജി തൽക്കാലം അതിനു മറുപടി ഒന്നും പറഞ്ഞില്ല. കാരണം വർക്കല തുരപ്പിനുവേണ്ടി ഭീമമായ സംഖ്യ ചിലവു ചെയ്തു കഴിഞ്ഞിരുന്നു . തൻ നിമിത്തം ഖജനാവിൽ പണം തീരെ കുറവായിരുന്നു.

ആ സമയം ദിവാൻജിയോടും ഗവർണറോടും ഒപ്പം മഹാരാജാവും ഉണ്ടായിരുന്നു. അപ്പോൾ മഹാരാജാവിന് ഒരു സംശയം ഉണ്ടായി. ആറിനു കുറുകെ പാലം പണിഞ്ഞു തീർന്നാൽ വന്യ മൃഗങ്ങൾ കടന്നു വന്ന് നിർദോഷികളായ തൻറെ പ്രജകളെ ഉപദ്രവിക്കുകയില്ലേ ? യഥാർത്ഥത്തിൽ ഖജനാവിൽ പണം കുറവായിരുന്നു എന്നതാണ് അദ്ദേഹം അത് പറയാൻ കാരണം.

പുനലൂർ തൂക്കുപാലം എന്തുകൊണ്ടും ആവശ്യമാണെന്ന് കാര്യകാരണം സഹിതം പൊളിറ്റിക്കൽ സെക്രട്ടറി രാജാവിനെ പറഞ്ഞു മനസ്സിലാക്കി. രാജാവ് മൗനസമ്മതം നൽകി. അധികം താമസിയാതെ മാർട്ട് പുനലൂരിലെത്തി പാലത്തിൻറെ പണിയെ പറ്റി ആലോചന തുടങ്ങി. അന്നത്തെ പൊതു ചീഫ് എഞ്ചിനീയറായിരുന്നു ബാര്‍ട്ടന്‍ ധ്വര (അദ്ദേഹത്തിൻറെ പേര് ആല്‍ബര്‍ട്ട് ഹെന്‍ട്രി എന്നും ചില രേഖകളിൽ കാണുന്നു. സ്കോട്ട് ലന്റുകാരനുമായിരുന്നു. ) പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു. സോവിയറ്റ് റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ് ബർഗ്ഗിലുള്ള ഗൾഫിനു മുകളിലൂടെയും, സ്കോട്ട് ലന്റിലുള്ള നദിക്കു മുകളിലൂടെയും തൂക്കു പാലം പണിഞ്ഞിട്ടുണ്ടെന്നും അതുപോലെ ഇവിടെയും പണിയാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

പിന്നീടു പാലം പണിയുടെ നടപടികളിലേക്കു നീങ്ങി. സ്കോട്ട് ലന്റുകാരാൻ എഞ്ചിനീയർ സ്കെച്ചും പ്ലാനും തയ്യാറാക്കി തിരുവിതാംകൂർ എഞ്ചിനീയറെ ഏല്പിച്ചു. വന്യമൃഗങ്ങളുടെ ഒരു ശല്യവും ഉണ്ടാവുകയില്ലെന്ന ഉറപ്പിൽ പാലത്തിൻറെ പണിതുടങ്ങി.

ഏറെ താമസമുണ്ടാകാതെ മഹാരാജാവ് പാലം പണിയാൻ കല്പന പുറപ്പെടുവിച്ചു. ചീഫ് എഞ്ചിനീയർ ബാൾട്ടൻ ധ്വരയുടെ നേതൃത്വത്തിലാണ് പാലം പണി ആരംഭിച്ചത് സ്കോട്ടുലെന്റിൽ ലാർക്കുഷെയർ സ്റ്റീൽ കമ്പനിയിലാണ് പാലത്തിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിച്ചത് .

പാലത്തിനു വേണ്ടിയുള്ള ഭാരമേറിയ നട്ടും, ബോൾട്ടുകളും, കമ്പികളും, പിരികളും, പലഭാഗങ്ങളായി വേർതിരിച്ച് പായ്ക്കപ്പലിൽ കൊല്ലം തലശ്ശേരി തുറമുഖത്ത് എത്തിച്ചു. വളരെ ഭാരമുള്ള ഇരുമ്പുകളും മറ്റു സാമഗ്രഹികളും പുനലൂരിൽ കൊണ്ടുവന്നത് ആന വണ്ടികളിലായിരുന്നു. ആ കാലത്ത് ആന വണ്ടികൾ നിലവിലുണ്ടായിരുന്നു.

ഇക്കാലത്ത് മദ്രാസ്സ് സംസ്ഥാനത്തിൻറെ തെക്കൻ ജില്ലകളിൽ പ്രത്യേകിച്ചും മധുര ജില്ലയിൽ ഭയങ്കരമായ ക്ഷാമം ബാധിച്ചു. ഉർവ്വശി ശാപം ഉപകാരം പോലെ ഈ ക്ഷാമം പാലത്തിൻറെ പണിക്ക് പരിഹാരമായിത്തീർന്നു. ദരിദ്രരായ വളരെയധികം കല്ലാശാരിമർ ക്ഷാമത്തെത്തുടർന്ന് വഞ്ചിനാട്ടിൽ അഭയം തേടി. ഇവരോടൊപ്പം ചെങ്കോട്ട, തെങ്കാശി, എന്നിവിടങ്ങളിൽ നിന്നും തമിഴ് തൊഴിലാളികളേയും കൊണ്ടുവന്നിരുന്നു. ഈ വിദഗ്ദ കല്ലാശാരിമാരാണ് പാലത്തിൻറെ ഇരുകരകളിലും ഉള്ള കരിങ്കൽ സ്തൂപങ്ങളും അതിനുള്ളിലെ ശംഖു മുദ്രയും നിർമ്മിച്ചത് . ആദ്യഘട്ടം പണിക്ക് ഒരു ലക്ഷം രൂപായും രണ്ടാം ഘട്ടം പണിക്ക് രണ്ടു ലക്ഷം രൂപായുമാണ് മഹാരാജാവ് അനുവദിച്ചിരുന്നത് . ഈ മൂന്ന് ലക്ഷം രൂപകൊണ്ടു തൂക്കു പാലത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞു . പാലത്തിൻറെ നീളം 400 അടിയും ആർച്ചുകൾക്കിടയിൽ 200 അടിയും ആർച്ചുകൾക്ക് ഇരുവശവും 100 അടി വീതവും ഉണ്ട് . 53 കണ്ണികൾ വീതമുള്ള രണ്ടു ചങ്ങലകളിലാക്കി പാലം തൂക്കിയിട്ടിരിക്കുന്നു.

പാലത്തിൻറെ ഇരു ഭാഗങ്ങലിലുമായി നാലു കിണറുകൾ സ്ഥാപിച്ചിരിക്കുന്നു. ഈ കിണറുകളുടെ ആഴം സുമാർ 20 അടിയിലധികമാണ് . രണ്ട് ഭാഗത്തിൻറെയും കിണറുകളുടെ മദ്ധ്യത്തിലാണ് പാലത്തിൻറെ ചങ്ങലകളുടെ കണ്ണികൾ കൂട്ടിയിണക്കി കോർത്തിരിക്കുന്നത് . പാലത്തിൻറെ ബലം കിണറ്റിനുള്ളിലെ ചങ്ങലയിൽ ബന്ധിക്കപെട്ടിരിക്കുന്നു.

1877 ആഗസ്റ്റ് ഒന്നിന് ആയില്യം തിരുന്നാൾ മഹാരാജാവ് പുനലൂർ തൂക്കുപാലം ഉത്ഘാടനം ചെയ്തു. പാലം ഉത്ഘാടന വേളയിൽ ഒരു പരീക്ഷണം കൂടി നടത്തപെട്ടു. അന്നു പത്തനാപുരത്ത് താമസക്കാരായിരുന്ന ജനാബ് മുഹമ്മദ്‌ ഖാൻ റാവുത്തരുടെ ഏഴ് ആനകളെ അവിടെ കൊണ്ട് വന്നിരുന്നു. വിദഗ്ദരായ പാപ്പാന്മാരും എല്ലാ പണികളും നോക്കിയിട്ടും ആനകൾ പാലത്തിൽ കയറിയില്ല്ല. പാലത്തിൽ കാലു കുത്തുമ്പോൾ പാലത്തിൻറെ മറ്റേ തല പൊങ്ങുകയും പാലം കുലുങ്ങുകയും കിലുകിലാ ശബ്ദം കേൾക്കുകയും ചെയ്‌തിരുന്നു. അങ്ങനെ വന്യമൃഗങ്ങളിൽ നിന്നും ശല്യമുണ്ടാവുകയില്ലെന്നു മാർട്ട് ധ്വര മഹാരാജാവിനെ ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു.

ഉത്ഘാടനം കാണാനായി കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ എത്തിചേർന്നിരുന്നു. പത്തനാപുരം താലൂക്കിൻറെ എല്ലാ ഭാഗങ്ങളിലേയും ജനങ്ങളും അണിനിരന്നിരുന്നു. മഹാരാജാവ് കല്പിച്ചതനുസരിച്ച് ജനങ്ങൾ പാലത്തിൻറെ ഉള്ളിൽ പ്രവേശിച്ചു. ഈ സമയം മാർട്ട് ധ്വരയും മദാമ്മയും പാലത്തിൻറെ അടിയിൽ കൂടി ഒഴുകുന്ന ആറിൽ ഒരു വള്ളത്തിൽ കയറി പാലത്തിന് മദ്ധ്യത്തു നിന്നു. പാലത്തിൻറെ ശക്തി ജനങ്ങളെ ബോധ്യപെടുത്താനയിരുന്നു ധ്വരയുടെ ഈ പരിപാടി.

ലോകത്തിലെ തൂക്കുപാലങ്ങളിൽ രണ്ടാം സ്ഥാനം പുനലൂർ തൂക്കുപാലത്തിനാണ്. പുനലൂർ പേപ്പര്‍മില്ലും പുനലൂർ തൂക്കുപാലവും ചരിത്രത്തിൻറെ തങ്കലിപികളിൽ എഴുതി ചേര്‍ക്കപ്പെട്ടിരിക്കുന്നു.


 
 ആയില്യം തിരുന്നാൾ മഹാരാജാവ്

തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു


 

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.