''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ നെല്ലിപ്പള്ളിയില്‍ പുനരുദ്ധരിച്ച റോഡില്‍ രാസവസ്തു വീണ് ടാര്‍ ഇളകിപുനലൂര്‍ : ഒരുമാസംമുന്‍പ് പുനരുദ്ധരിച്ച റോഡില്‍ പൊടുന്നനെ ടാര്‍ ഇളകി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പുനലൂര്‍ നെല്ലിപ്പള്ളിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഇതുവഴി വാഹനത്തില്‍ കൊണ്ടുപോയ രാസവസ്തു റോഡില്‍ വീണതാകാം കാരണമെന്ന് മരാമത്തുവകുപ്പ് അധികൃതര്‍ പറഞ്ഞു.

നെല്ലിപ്പള്ളിയില്‍ ബി.ബി.എസ്റ്റേറ്റ് ഓഫീസ് മുതല്‍ ഹൈസ്കൂള്‍ ജങ്ഷന്‍വരെയുള്ള ഭാഗത്താണ് ടാര്‍ ഇളകിയത്. മണ്ഡലകാലം പ്രമാണിച്ച്‌ ഒരുമാസംമുന്‍പ് ടാര്‍ ചെയ്ത റോഡാണിത്. റോഡിന്റെ മധ്യത്തായി നേര്‍രേഖയില്‍ ഇടവിട്ടാണ് ടാര്‍ ഇളകിയത്. ടാര്‍ ഉരുകി കുമിളയായി മാറിയിട്ടുണ്ട്. ടാറിനടിയിലെ ചല്ലിയും തെളിഞ്ഞു.

മരാമത്തുവകുപ്പ് നിരത്തുവിഭാഗം പുനലൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഇതുവഴി പോയപ്പോഴാണ് റോഡിന്റെ തകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഉടന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ജലജ സ്ഥലത്തെത്തി പരിശോധിച്ചു.

ടാറിങ്ങിന്റെ പിഴവുമൂലമല്ല ടാര്‍ ഇളകിയതെന്നും ഉച്ചവരെ റോഡിന് തകരാര്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയ ആസിഡുപോലെ എന്തെങ്കിലും വസ്തു റോഡില്‍ വീണതാകാം കാരണമെന്ന് അവര്‍ പറഞ്ഞു. ടാര്‍ ഇളകിയ ഭാഗങ്ങളില്‍ പെട്ടെന്നുതന്നെ റോഡ് തകരാന്‍ ഇടയുണ്ടെന്നും സംഭവം അന്വേഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.