''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ തൂക്കുപാലം നവീകരണം; വാഗ്ദാനങ്ങൾ ജലരേഖ കെ. രാജശേഖരൻ കൗൺസിലർ, പുനലൂർ നഗരസഭ


പുനലൂര്‍: ചരിത്ര സ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ് വാക്കായി. നാശത്തിന്റെ വക്കിലെത്തിയ തൂക്കുപാലത്തിന്റെ ഉപരിതലത്തില്‍ പാകിയിരുന്ന പലകകള്‍ മൂന്ന് വര്‍ഷം മുമ്പ് മാറ്റുകയും ചങ്ങലകള്‍ പെയിന്റ് അടിച്ച്‌ വൃത്തിയാക്കുകയും ചെയ്തതില്‍ ഒതുങ്ങിയിരിക്കുകയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍.
ശേഷിക്കുന്ന ജോലികള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. പാലത്തിന്റെ രണ്ട് കരയിലും പൂന്തോട്ടവും ഉപരിതലത്തില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങളും അപകടം ഒഴിവാക്കാന്‍ ഇരുവശത്തെയും ചങ്ങലകളില്‍ ഇരുമ്പ് വലകള്‍ സ്ഥാപിക്കുമെന്നാമൊക്കെയായിരുന്നു പ്രഖ്യാപനം.
25 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പൂന്തോട്ടമാണ് പാലത്തിന്റെ ഇരുകരയിലും ഇപ്പോഴുള്ളത്. പാലം സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ബഞ്ച് മാത്രമാണ് പാലത്തിലുള്ളത്. കല്ലടയാറിന് കുറുകെ സ്ഥിതിചെയ്യുന്ന പാലത്തില്‍ കാലൊന്ന് വഴുതിയാല്‍ 200 അടി താഴ്ചയിലൂടെ ഒഴുകുന്ന ആറ്റിലേക്ക് വീഴും. പാലത്തില്‍ പാകിയിരിക്കുന്ന പലകകളുടെ വിടവില്‍ സഞ്ചാരികളുടെ കാല്‍ കുടുങ്ങുന്നത് പതിവാണ്.
കരിങ്കല്ലില്‍ നിര്‍മ്മിച്ച രണ്ട് ആര്‍ച്ചുകളിലൂടെ കടന്നുപോകുന്ന രണ്ട് ചങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. 1877 ല്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച തൂക്കുപാലം രാജ്യത്ത് തന്നെ ഏറ്റവും കൂടതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പാലങ്ങളിലൊന്നാണ്. എന്നാല്‍ അധികൃതരുടെ അവഗണന കാരണം പാലം നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കരിങ്കല്ലില്‍ നിര്‍മ്മിച്ച ആര്‍ച്ചുകളില്‍ ആല്‍മരം വളരുകയും ചങ്ങലകള്‍ തുരുമ്പേടുത്ത് നശിക്കുകയും ചെയ്യുന്നു. എന്നിട്ടും ആരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചരിത്ര സ്മാരകമാണിത്. മൂന്ന് വര്‍ഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ച്‌ പാലം നവീകരിച്ചിരുന്നു. ദിവസവും നൂറുകണക്കിന് ആളുകള്‍ പാലം കാണാന്‍ എത്തുന്നുണ്ട്. അധികൃതര്‍ മനസുവച്ചാല്‍ വിനോദ സഞ്ചാര രംഗത്ത് പുനലൂരിനെ കൂടുതല്‍ ഉയര്‍ച്ചയിലെത്തിക്കാന്‍ സാധിക്കും.

തൂക്കുപാലം പുനലൂരിന്റെ സമ്പത്താണ്. തൂക്കുപാലം കാണാന്‍ രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് കുടുംബ സമേതം ദിവസവും എത്തുന്നത്. കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ പാലത്തിന്റെ ഇരുകരകളിലും പൂന്തോട്ടവും ഐസ് ക്രീം പാര്‍ലറും നിര്‍മ്മിക്കണം. വൈദ്യുത വിളക്കുകള്‍ കൊണ്ട് പാലം അലങ്കരിച്ചാല്‍ കൂടുല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. പാലം സന്ദര്‍ശിക്കാനെത്തുന്നവരില്‍ നിന്ന് ചെറിയ ഫീസ് കൂടി ഈടാക്കിയാല്‍ ആ തുക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയും.

കെ. രാജശേഖരന്‍ (കൗണ്‍സിലര്‍, പുനലൂര്‍ നഗരസഭ)
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.