''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പാര്‍ശ്വഭിത്തി ഇടിഞ്ഞ ഭാഗത്ത് ഗാബിയന്‍ ഭിത്തി നിര്‍മ്മിച്ചേക്കും


പുനലൂര്‍ : ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പാര്‍ശ്വഭിത്തി ഇടിഞ്ഞ ഭാഗത്ത് ഗാബിയന്‍ ഭിത്തി നിര്‍മ്മിച്ചേക്കും. പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന സാക്ഷ്യപത്രം സംസ്ഥാന മരാമത്തുവകുപ്പിന് റെയില്‍വേ നല്‍കി. നിര്‍മാണത്തിന് െറയില്‍വേയുമായി ഉടന്‍ കരാര്‍ വയ്ക്കുമെന്ന് ദേശീയപാതാ വിഭാഗം അധികൃതര്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പുണ്ടായ ശക്തമായ മഴയിലാണ് വാളക്കോട് പാര്‍ശ്വഭിത്തി ഇടിഞ്ഞത്. പാതയോടുചേര്‍ന്ന് 12 മീറ്റര്‍ താഴ്ചയില്‍ റെയില്‍പ്പാത കടന്നുപോകുന്ന ഭാഗമാണിത്. മഴയില്‍ ഏകദേശം  25  മീറ്റര്‍ നീളത്തില്‍ മതിലും മണ്ണും ഇടിഞ്ഞ് പാളത്തിലേക്ക് വീഴുകയായിരുന്നു. അന്ന് തീവണ്ടി സര്‍വീസ് ആരംഭിച്ചിരുന്നില്ല. എന്നാല്‍ സ്ഥലത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് 120 മീറ്റര്‍ നീളത്തില്‍ ഇവിടെ ഗാബിയന്‍ ഭിത്തി നിര്‍മിക്കാന്‍ മരാമത്ത് വിഭാഗം തീരുമാനിക്കുകയായിരുന്നു. ഇതിനായി 2.40 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മ്മാണത്തിന് കരാര്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ നിര്‍മ്മാണം െറയില്‍വേയുടെ ഭൂമിയിലൂടെയായതിനാല്‍ െറയില്‍വേയില്‍ നിന്ന് അനുമതി നേടണമായിരുന്നു. ഇത് വൈകിയതാണ് നിര്‍മ്മാണം വൈകാന്‍ കരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ നടപടികള്‍ നേരത്തേതന്നെ പൂര്‍ത്തിയാക്കിയിട്ടുള്ളതിനാല്‍ ഇനി തടസ്സങ്ങളൊന്നുമില്ലെന്ന് ദേശീയപാതാവിഭാഗം അധികൃതര്‍ അറിയിച്ചു.

എന്താണ് ഗാബിയന്‍ ഭിത്തി

ഇരുമ്പ് വലയ്ക്കുള്ളില്‍ കല്ലുകള്‍ അടുക്കി നിര്‍മിക്കുന്ന ഭിത്തികളാണ് ഗാബിയന്‍. ഗാബിയ, കാവിയ എന്നീ ലത്തീന്‍ വാക്കുകളില്‍നിന്നാണ് ഗാബിയന്‍ രൂപം കൊണ്ടത്. വലിയ കൂട് എന്നാണ് ഈ വാക്കുകളുടെ അര്‍ഥം. വിവിധ ആകൃതികളില്‍ ഇരുമ്ബുകൂട് നിര്‍മിച്ച്‌ അതിനുള്ളില്‍ പാറക്കല്ല് അടുക്കി നിര്‍മിക്കുന്നെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ലോഹ വേലിക്കുള്ളിലായതിനാല്‍ ഭിത്തി ഇടിയുന്നതിനെ തടയാമെന്നത് ഈ നിര്‍മാണവിദ്യയുടെ മെച്ചമാണ്. അണക്കെട്ടുകളുടേതുപോലെ വലിയ ഉയരത്തിലുള്ള ഭിത്തികള്‍ നിര്‍മിക്കാന്‍ ഗാബിയന്‍ ശൈലി ഉപയോഗിച്ചുവരുന്നു. വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള നിര്‍മാണശൈലിയാണിത്.

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.